Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട്ടിലെ വൈദ്യുതി...

വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ തീപിടിച്ച്​ പൊട്ടിത്തെറിച്ചു

text_fields
bookmark_border
വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ തീപിടിച്ച്​ പൊട്ടിത്തെറിച്ചു
cancel
അടൂർ: തുവയൂർ തെക്ക് മഹർഷിമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം രഞ്ജിത് ഭവനം രവീന്ദ്രൻ ആചാരിയുടെ വീട്ടിലെ സ്വീകരണ മുറിയിലെ വൈദ്യുതി ഉപകരണങ്ങൾക്ക് തീപിടിച്ചു. അപകടസമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. രവീന്ദ്രൻ ആചാരിയുടെ ഭാര്യ വസന്തയും നാട്ടുകാരും ചേർന്ന് സമീപത്തുനിന്ന്​ വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും ടെലിവിഷൻ, സോഫാ സെറ്റ്​, വയറിങ്ങുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. അടൂർ അഗ്​നിരക്ഷാനിലയം ഓഫിസർ വി.വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ സേന എത്തി. മുറിക്കുള്ളിൽ കത്തിച്ച് വെച്ചിരുന്ന നിലവിളക്കിൽനിന്ന്​ തീ പടർന്നത് ആണെന്ന് സേന അറിയിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. അപകടസമയം വീട്ടിൽ ആളില്ലാതിരുന്നതും പ്രദേശവാസികളുടെ സമയോചിത ഇടപെടലുമാണ് വൻ തീപിടിത്തം ഒഴിവാക്കിയത്​. PTL ADR Fire തുവയൂർ തെക്ക് മഹർഷിമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം രഞ്ജിത് ഭവനം രവീന്ദ്രൻ ആചാരിയുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story