Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാസയോഗ്യമായ...

വാസയോഗ്യമായ പാര്‍പ്പിടം ഒരുക്കുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യം - മന്ത്രി കെ. രാധാകൃഷ്ണന്‍

text_fields
bookmark_border
പത്തനംതിട്ട: വാസയോഗ്യമായ മികച്ച പാര്‍പ്പിടം ഒരുക്കി അര്‍ഹരായവര്‍ക്ക് നല്‍കുകയാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പന്തളം തെക്കേക്കര പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ പാര്‍പ്പിടം ലക്ഷ്യമാണെങ്കിലും പാര്‍പ്പിടത്തിനൊപ്പം ജീവിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. അതി ദാരിദ്ര്യം സംബന്ധിച്ച കണക്ക് പുറത്തുവന്നപ്പോള്‍ കേരളത്തില്‍ 0.1 ശതമാനം മാത്രമേ ഈ വിഭാഗത്തിലുള്ളു. പന്തളം തെക്കേക്കര പഞ്ചായത്തില്‍ ഇതുവരെ ലൈഫ് പദ്ധതിയില്‍ 95 ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഇനിയും വീടുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുമേഷ്, ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി. മാത്യൂ, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ---------- ഹര്‍ ഘര്‍ തിരംഗ: സെല്‍ഫിയെടുക്കാം അപ്‌ലോഡ് ചെയ്യാം പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വെര്‍ച്വലായി പതാക പിന്‍ ചെയ്യുന്നതിനും ദേശീയ പതാകക്കൊപ്പം സെല്‍ഫിയെടുത്ത് അപ്‌ലോഡ് ചെയ്യാനുമായി വെബ്‌സൈറ്റ് പുറത്തിറക്കി. www.harghartiranga.com എന്ന വെബ്‌സൈറ്റ് വഴി സെല്‍ഫി അപ്‌ലോഡ് ചെയ്യാം. ---- ഫോട്ടോ അടിക്കുറിപ്പ്- PTL43life പന്തളം തെക്കേക്കര പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും നിര്‍വഹിച്ചു മന്ത്രി കെ. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story