Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിവാദങ്ങൾക്കിടെ പന്തളം...

വിവാദങ്ങൾക്കിടെ പന്തളം നഗരസഭയിൽ ലൈഫ് പദ്ധതി പട്ടികക്ക്​ അംഗീകാരം

text_fields
bookmark_border
നികുതി പരിഷ്കരണമുൾപ്പെടെ ചർച്ചചെയ്യാൻ ഒരുദിവസം നീളുന്ന യോഗം വിളിക്കണമെന്ന്​ യു.ഡി.എഫ്​ പന്തളം: വിവാദങ്ങൾക്കിടയിൽ പന്തളം നഗരസഭയുടെ അടിയന്തര കൗൺസിൽ വെള്ളിയാഴ്ച ഉച്ചക്ക്​ സമാധാനപരമായി നടന്നു. ലൈഫ് പദ്ധതി -പി.എം.എ.വൈ ഒമ്പതാം ഡി.പി.ആർ ഗുണഭോക്തൃ പട്ടികകൾ അംഗീകരിക്കണമെന്ന ഭരണകക്ഷിയുടെ ആവശ്യം അംഗീകരിച്ച്​ പ്രതിപക്ഷവും സഹകരിച്ചു. അജണ്ടയിലുണ്ടായിരുന്ന മറ്റു വിഷയങ്ങളിലേക്ക് കടക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. പ്രതിപക്ഷ ബഹളങ്ങൾ ഇല്ലാതെ ലൈഫ് പദ്ധതിക്ക് മാത്രം അംഗീകാരം നൽകി പ്രതിപക്ഷം കൗൺസിൽ യോഗത്തിൽനിന്ന്​ ഇറങ്ങിപ്പോയി. വിവാദ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് ബി.ജെ.പിക്കുള്ളിലെ കലഹം നഗരസഭ ഭരണത്തെ ബാധിച്ചതിനെ തുടർന്ന് നിരവധി കൗൺസിലുകൾ പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയിരുന്നു. അടിയന്തര യോഗത്തിൽ ഒരജണ്ട മാത്രമേ പാടുള്ളൂ എന്ന ചട്ടം പാലിക്കണമെന്നും നികുതി പരിഷ്കരണമുൾപ്പെടെ ചർച്ചചെയ്യാൻ ഒരുദിവസം നീളുന്ന സാധാരണ യോഗം വിളിക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. പന്തളത്തിന് അപമാനമായ ചെയർപേഴ്സൻ രാജിവെക്കണമെന്നും സ്ത്രീത്വത്തെ അപമാനിച്ച കൗൺസിലർമാർക്കെതിരെ കേസെടുക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഈ ആവശ്യം എൽ.ഡി.എഫും അംഗീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story