Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡ്​ നടുവിൽ...

റോഡ്​ നടുവിൽ 'പോസ്റ്റാ'യി വൈദ്യുതി തൂൺ; ടാറിങ് പുരോഗമിക്കുന്നു

text_fields
bookmark_border
റോഡ്​ നടുവിൽ പോസ്റ്റായി വൈദ്യുതി തൂൺ; ടാറിങ് പുരോഗമിക്കുന്നു
cancel
പദ്ധതി കുരമ്പാല തെക്ക്, കുരമ്പാല, പെരുമ്പുളിക്കൽ ഭാഗങ്ങളിൽ തർക്കങ്ങൾക്ക്​ ഇടയാക്കിയിരുന്നു പന്തളം: റോഡിന്റെ മധ്യഭാഗത്ത് വൈദ്യുതി തൂണുകൾ​ നിർത്തി ടാറിടൽ അതിവേഗം നടത്തുന്നു. ആനയടി-കൂടൽ റോഡിന്‍റെ കുരമ്പാല തെക്ക് ഭാഗത്താണ് വിചിത്രമായ ​ നിർമാണം​. പഴകുളം മുതൽ പോസ്റ്റ് ഓഫിസ് ജങ്​ഷൻ‌ വരെ ടാറിടൽ പൂർത്തിയായി. ശേഷിക്കുന്ന ഭാഗത്തെ ജോലികളാണ്​ നടക്കുന്നത്​. തർക്കം മൂലം ഈ ഭാഗത്ത് മാസങ്ങളായി നിർമാണം മന്ദഗതിയിലായിരുന്നു. നിർദിഷ്ട വീതിയിൽ നിർമാണം നടത്തിയില്ലെന്ന പരാതിയെ തുടർന്നാണ് ജോലികൾ വൈകിയത്. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്​കരിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. 109.13 കോടി രൂപ ചെലവഴിച്ചാണ് ആനയടി-കൂടൽ റോഡ് നിർമിക്കുന്നത്​. പല കാരണങ്ങളാൽ തുടങ്ങാൻ വൈകിയ പദ്ധതി കുരമ്പാല തെക്ക്, കുരമ്പാല, പെരുമ്പുളിക്കൽ ഭാഗങ്ങളിൽ പരാതിക്കും തർക്കങ്ങൾക്കും കാരണമായിരുന്നു. പോസ്റ്റ് ഓഫിസ് ജങ്​ഷൻ ഭാഗത്ത് സ്ഥലമെടുപ്പ്, ഓട നിർമാണം എന്നിവയിൽ തർക്കം ഉയർന്നിരുന്നു. നിർദിഷ്ട വീതിയിൽ സ്ഥലം ഏറ്റെടുത്തതോടെ നിർമാണവും വേഗത്തിലായി. പോസ്റ്റ് ഓഫിസ് ജങ്​ഷനിൽ തർക്കം പരിഹരിച്ചു നിർമാണം വേഗത്തിലായെങ്കിലും പുതിയ പരാതിയും ഉടലെടുത്തു. ജങ്​ഷനിലേക്ക് റോഡ് എത്തിച്ചേരുന്ന ഭാഗം ഉയർത്തുന്നതെന്തിനെന്നാണ് നാട്ടുകാരുടെ സംശയം. ശാസ്ത്രീയമായി ഇവിടെ റോഡ് ഉയർത്തേണ്ടതില്ലെന്നും റോഡ് ഉയർത്തിയാൽ വശങ്ങളിലെ വീടുകൾക്കും കടകൾക്കും ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം, 50 സെന്റീമീറ്റർ മാത്രമാണ് അത്യാവശ്യ ഭാഗങ്ങളിൽ ഉയർത്തുകയെന്നും ഈ ഭാഗത്തെ കയറ്റം ലഘൂകരിക്കാനും ഓടയിലൂടെ വെള്ളമൊഴുകാനുള്ള സൗകര്യവുമാണ് പരിഗണിക്കുന്നതെന്നും അധികൃതർ പറയുന്നു. --------- ഫോട്ടോ .. ആനയടി - കൂടൽ റോഡ് കുരമ്പാലയിൽ ടാറിങ് പൂർത്തിയാകുമ്പോൾ വൈദ്യുതി തൂൺ റോഡിൽ നിൽക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story