Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവയറും മനസ്സും നിറഞ്ഞ്​...

വയറും മനസ്സും നിറഞ്ഞ്​ ഗജരാജാക്കന്മാർ

text_fields
bookmark_border
കോന്നി ആനത്താവളത്തിൽ ആനയൂട്ട് കോന്നി: മൂന്നുവർഷത്തെ ഇടവേളക്ക് ശേഷം കോന്നി ആനത്താവളത്തിൽ ലോക ഗജദിനത്തോട് അനുബന്ധിച്ച് ആനയൂട്ട് നടന്നു. കോന്നി ആനത്താവളത്തിലെ ഗജവീരന്മാരായ ഇളമുറക്കാരൻ കോന്നി കൊച്ചയ്യപ്പൻ മുതൽ തലയെടുപ്പിന്റെ രാജാവായ കോടനാട് നീലകണ്ഠൻ വരെ കുളികഴിഞ്ഞ് ആനത്താവള മൈതാനിയിൽ അണിനിരന്നപ്പോൾ സന്ദർശകർക്കും അത് പുതിയ അനുഭവമായി. ഓരോ ആനയുടെ മുന്നിലും വാഴയിലയിൽ ആപ്പിൾ, ഓറഞ്ച്, പഴം, ശർക്കര, മുന്തിരി, തണ്ണിമത്തൻ, എത്തപ്പഴം, കൈതച്ചക്ക തുടങ്ങി സമൃദ്ധമായ വിഭവങ്ങളാണ്​ ഒരുക്കിയത്​. കൃഷ്ണ, ഈവ, പ്രിയദർശിനി, മീന എന്നീ ആനകളും ആനയൂട്ടിൽ പങ്കെടുത്തു. ഗജദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് ആനയൂട്ടിൽ പങ്കെടുക്കാനും ആനക്കൊപ്പം നിൽക്കാനും വനംവകുപ്പ് സൗകര്യം ഒരുക്കിയിരുന്നു. കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ മോറി കോന്നിയിലെ കുട്ടിക്കുറുമ്പൻ കൊച്ചയ്യപ്പന് ചെറുപഴം നൽകി ആനയൂട്ട് ഉദ്​ഘാടനം ചെയ്തു. ഫോറസ്റ്റർ ദിലീപ്, ബീറ്റ് ഓഫിസർ സൗമേന്ദ്രകുമാർ, അജിത് കുമാർ, സലിം തുടങ്ങിയവർ ആനയൂട്ടിന് നേതൃത്വം നൽകി. ഗജദിനത്തിന്റെ ഭാഗമായി സൊസൈറ്റി ഫോർ എലിഫന്‍റ്​ വെൽഫെയർ നേതൃത്വത്തിൽ സെമിനാറും ചിത്രരചന മത്സരവും നടന്നു. കോന്നി റേഞ്ച് ഓഫിസർ ജോജി ജയിംസ് ഉദ്​ഘാടനം ചെയ്തു. സംഘടന ചെയർപേഴ്സനും ഗായികയുമായ ചിത്ര അയ്യരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്തു. ------ പടം..............
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story