Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:30 AM IST Updated On
date_range 13 Aug 2022 12:30 AM ISTഅടൂർ പാർഥസാരഥി ക്ഷേത്ര ആനക്കൊട്ടിൽ അപകടാവസ്ഥയിൽ
text_fieldsbookmark_border
അടൂർ: അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് അടൂർ പാർഥസാരഥി ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിന്റെ കോൺക്രീറ്റ് ഇളകി വീഴുന്നു. മേൽക്കൂരയുടെ അടിവശത്തെ സിമന്റ് പ്ലാസ്റ്ററിങ്ങും കോൺക്രീറ്റുമാണ് ഇളകിവീഴുന്നത്. മഴ പെയ്തതോടെ കെട്ടിടം ചോർന്നൊലിക്കുകയാണ്. ക്ഷേത്രത്തിലെ പ്രത്യേക പൂജാസമയങ്ങളിൽ ദർശനത്തിനായി ആൾക്കാർ ഇവിടെയാണ് നിൽക്കുന്നത്. ഉത്സവസമയത്തെ സേവക്കും പള്ളിവേട്ട, ആറാട്ട് ഘോഷയാത്രക്കും ഇവിടെയാണ് ആനകൾ നിൽക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. അറ്റകുറ്റപ്പണി നടത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പാർഥസാരഥി ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സി.ടി. അജിത് കുമാർ അവശ്യപ്പെട്ടു. ------ PTL ADR Temple അടൂർ പാർഥസാരഥി ക്ഷേത്ര ആനക്കൊട്ടിലിന്റെ കോൺക്രീറ്റ് ഇളകിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
