Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:21 AM IST Updated On
date_range 13 Aug 2022 12:21 AM ISTആസാദി കാ ഗൗരവ് പദയാത്ര നാളെ സമാപിക്കും
text_fieldsbookmark_border
പത്തനംതിട്ട/പന്തളം: ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് ജില്ല പദയാത്ര ഞായറാഴ്ച മൈലപ്രയിൽ സമാപിക്കും. പദയാത്ര അഞ്ച് ദിവസങ്ങളിലായി പത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ പരിധിയിലൂടെ 75 കിലോമീറ്റർ സഞ്ചരിച്ചാണ് വൈകീട്ട് അഞ്ചിന് മൈലപ്രയിൽ സമാപിക്കുന്നത്. രാവിലെ 10ന് കോന്നി ടൗണിൽനിന്ന് പദയാത്ര ആരംഭിക്കും. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു വജ്ര ജൂബിലി സന്ദേശം നൽകും. ശനിയാഴ്ച രാവിലെ 10ന് ആറന്മുള ബ്ലോക്കിലെ ഇരവിപേരൂരിൽനിന്ന് ആരംഭിച്ച് ഉച്ചക്ക് ഒന്നിന് മാരാമണ്ണിൽ സമാപിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് പത്തനംതിട്ട ബ്ലോക്കിലെ ഇലന്തൂരിൽനിന്ന് ആരംഭിച്ച് പത്തനംതിട്ട ടൗണിൽ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പദയാത്രയുടെ മൂന്നാം ദിനം പന്തളം മണികണ്ഠനാൽത്തറയിൽനിന്ന് ആരംഭിച്ചു. പന്തളം വലിയ പാലത്തിൽ നടന്ന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജി. രഘുനാഥ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ. കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി പന്തളം സുധാകരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പി. മോഹൻരാജ്, ബാബു ജോർജ്, എൻ.ജി. സുരേന്ദ്രൻ, എ. ഷംസുദ്ദീൻ, എം.ജി. കണ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story