Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹര്‍ ഘര്‍ തിരംഗ: പതാക...

ഹര്‍ ഘര്‍ തിരംഗ: പതാക വിതരണം ആരംഭിച്ചു

text_fields
bookmark_border
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ ഭാഗമായി കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ വിതരണം ജില്ലയില്‍ ആരംഭിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ എലിസബത്ത് ജി. കൊച്ചില്‍നിന്ന് പതാക ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ സ്‌കൂളുകളിലേക്കുള്ള വിതരണവും ആരംഭിച്ചു. ദേശീയ പതാക കുട്ടികള്‍ക്ക് നല്‍കി സ്‌കൂളുകളിലേക്കുള്ള ജില്ലതല വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഓമല്ലൂര്‍ മഞ്ഞനിക്കര എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ പഞ്ചായത്തുതല വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫോട്ടോ PTL 11 tiranga president കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ സ്‌കൂളുകളിലേക്കുള്ള വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കുന്നു ഫോട്ടോ PTL 12 tiranga dc കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ വിതരണം കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story