Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:09 AM IST Updated On
date_range 12 Aug 2022 12:09 AM IST'വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ പതാക ഉയർത്തും'
text_fieldsbookmark_border
പത്തനംതിട്ട: 75ാം സ്വാതന്ത്ര്യദിനത്തിൽ എല്ലാം മസ്ജിദുകൾക്കും മദ്റസ, അറബിക് കോളജുകൾ, വീടുകൾക്ക് മുന്നിലും ദേശീയ പതാക ഉയർത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ. 13, 14 തീയതികളിൽ ജില്ല -താലൂക്ക് കേന്ദ്രങ്ങളിലും സംഘടന ഓഫിസുകൾക്ക് മുന്നിലും ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യസമരവും രക്തസാക്ഷികളും എന്ന ബാനറിൽ ജില്ല കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പ്രമേയം അവതരിപ്പിച്ചു. വർക്കിങ് പ്രസിഡന്‍റ് കമാൽ എം. മാക്കിയിൽ, വർക്കിങ് ചെയർമാൻ ഡോ. ജഹാംഗീർ, ട്രഷറർ സി.ഐ. പരീദ്, മരുത അബ്ദുൽ ലത്തീഫ് മൗലവി, അബ്ദുൽ ജലീൽ മുസ്ലിയാർ, മാവൂടി മുഹമ്മദ് ഹാജി, പറമ്പിൽ സുബൈർ, ഇല്യാസ് ജാഫ്ന തൃശൂർ, നസീർ പുന്നക്കൽ, അഡ്വ. പാച്ചല്ലൂർ നജ്മുദീൻ എന്നിവർ സംസാരിച്ചു. Must.i must ''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story