Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൽ.ഡി.എഫ് ധർണ നടത്തി

എൽ.ഡി.എഫ് ധർണ നടത്തി

text_fields
bookmark_border
ptlth5 പത്തനംതിട്ട: കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്​ എൽ.ഡി.എഫ് ജില്ല കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റ്​ ഓഫിസ് പടിക്കൽ ധർണ നടത്തി. നിത്യോപയോഗ സാധനങ്ങളുടെമേൽ അധിക ജി.എസ്.ടി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നതിലും വൈദ്യുതി മേഖല സ്വകാര്യ ലോബികൾക്ക് തീറെഴുതിക്കൊടുക്കുന്നതിലും കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകുന്ന കിഫ്ബി യെ തകർക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു ധർണ. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോർജ്കുട്ടി അഗസ്തി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ അധ്യക്ഷതവഹിച്ചു. അഡ്വ. ഓമല്ലൂർ ശങ്കരൻ, അലക്സ് കണ്ണമല, ഡോ. വർഗീസ് ജോർജ്, മാത്യൂസ് ജോർജ്, പി.പി. ജോർജ്കുട്ടി, നിസാർ നൂർമഹൽ, ചെറിയാൻ പോളചിറക്കൽ, രാജു നെടുവമ്പുറം, പി.കെ. ജേക്കബ്, സുമേഷ് ഐശ്വര്യ, മനോജ് മാധവശ്ശേരി, പി.ബി. ഹർഷകുമാർ, എം.വി. സഞ്ചു, ചെറിയാൻ ജോർജ് തമ്പു, എം. മുഹമ്മദ് സാലി, എസ്. നിർമലാദേവി, ബി. ഷാഹുൽഹമീദ്, അഡ്വ. സക്കീർ ഹുസൈൻ, ബിജി ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story