Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:06 AM IST Updated On
date_range 11 Aug 2022 12:06 AM ISTക്വിറ്റ് എന്‍.ഡി.എക്ക് ബിഹാറില്‍ തുടക്കമായി -വി.ടി. ബല്‍റാം
text_fieldsbookmark_border
പത്തനംതിട്ട: ക്വിറ്റ് ഇന്ത്യ ദിനത്തില്‍ രാജ്യത്ത് ക്വിറ്റ് എന്‍.ഡി.എ മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിന് ബിഹാറില്‍ തുടക്കംകുറിച്ചതായി കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി. ബല്‍റാം. ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ രണ്ടാംദിന പര്യടനം റാന്നി മന്ദമരുതിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജു മരുതിക്കല്‍ അധ്യക്ഷതവഹിച്ചു. ജാഥ ക്യാപ്റ്റന്‍ സതീഷ് കൊച്ചുപറമ്പില്‍, ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ടി.കെ. സാജു, സതീഷ് പണിക്കര്‍, ജാഥാ വൈസ് ക്യാപ്റ്റന്മാരായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ജനറല്‍ കണ്‍വീനര്‍ സാമുവല്‍ കിഴക്കുപുറം, കോഓഡിനേറ്റര്‍മാരായ സുനില്‍ എസ്.ലാല്‍, സജി കൊട്ടക്കാട്, റോബിന്‍ പീറ്റര്‍, മാലേത്ത് സരളദേവി, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അഹമ്മദ് ഷാ, ലിജു ജോര്‍ജ്, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, സതീഷ് ബാബു, ലാലു ജോണ്‍, ജാസിംകുട്ടി, റോഷന്‍ നായര്‍, തോമസ് അലക്സ്, സി.കെ. ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ PTL 10 BALRAMN ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ രണ്ടാംദിന പര്യടനം റാന്നി മന്ദമരുതിയില്‍ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ടി. ബല്‍റാം ഉദ്ഘാടനം ചെയ്യുന്നു. PTL 11 LDF എൽ.ഡി.എഫ് ജില്ല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ സംഘടിപ്പിച്ച ധർണ കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോർജ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story