Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:35 AM IST Updated On
date_range 10 Aug 2022 12:35 AM ISTഅടൂരിൽ മലർക്കെത്തുറന്ന് ഓടകൾ; മാലിന്യംതള്ളൽ തകൃതി
text_fieldsbookmark_border
അടൂർ: നഗരത്തിൽ മൂടിയില്ലാത്ത ഓടകളിൽ മാലിന്യം തള്ളൽ വർധിക്കുന്നു. ഇത് ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നു. കോടികൾ ചെലവിട്ട് നഗരത്തിൽ വികസന പദ്ധതികൾ നടക്കുമ്പോഴാണ് ഓടകളിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത്. സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിമൂട്ടിൽപടി വരെ ഒരു വശത്താണ് മാലിന്യം തള്ളുന്നത്. പഴങ്ങൾ കൊണ്ടുവരുന്ന പാഴ്ത്തടിപ്പെട്ടി, വ്യാപാര സ്ഥാപനങ്ങളിൽനിന്ന് തള്ളുന്ന മാലിന്യം ഇടാനുള്ള സ്ഥലമായി ഓടകൾ. റോഡിൽനിന്നുള്ള മണ്ണും അഴുക്കുകളും ഒഴുകിയെത്തി ഓടയിൽ കെട്ടിക്കിടക്കുകയാണ്. മൂക്ക് പൊത്താതെ റോഡിലൂടെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കടകളിലെ തടിത്തട്ടുകൾ ഓടയിൽ കിടക്കുന്നതിനാൽ ഒഴുക്ക് തടസ്സപ്പെട്ടു. കൊതുകുശല്യവും പെരുകി. PTL ADR oda അടൂർ സെൻട്രൽ ജങ്ഷന് തെക്ക് ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
