Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:27 AM IST Updated On
date_range 10 Aug 2022 12:27 AM ISTത്രിവർണ പതാകയുടെ നിർമാണത്തിൽ കുടുംബശ്രീ
text_fieldsbookmark_border
പന്തളം: ജില്ലയിലെ വീടുകളിൽ ഉയർത്താനുള്ള പതാകകൾ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തിൽ തയാറാകുന്നു. പന്തളത്ത് മുളമ്പുഴയുള്ള നേച്ചർ ബാഗ്‌സ് ആൻഡ് ഫയൽസിൽ 10 അംഗങ്ങൾ രാപകലില്ലാതെ പതാക നിർമാണത്തിലാണ്. പ്രസിഡന്റ് ജയലക്ഷ്മി, സെക്രട്ടറി സുജ എന്നിവരുടെ മേൽനോട്ടത്തിലാണ് പതാകകൾ തയാറാക്കുന്നത്. ജില്ലയിൽ കുടുംബശ്രീ ഉൾപ്പെടെ ഒന്നരലക്ഷം ത്രിവർണ പതാകകളാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തയാറാക്കുന്നത്. കേന്ദ്രസർക്കാറിന്റെ 'ഹർ ഘർ തിരംഗ' പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പതാകകൾ നിർമിക്കുന്നത്. 13 മുതൽ 15 വരെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലും പതാക ഉയർത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ കീഴിലുള്ള 40 തയ്യൽ യൂനിറ്റുകളിലും മൂന്ന് അപ്പാരൽ പാർക്കുകളിലുമായി 360 അംഗങ്ങളാണ് പതാക തയാറാക്കുന്നത്. ഒരു സി.ഡി.എസ്. ചുരുങ്ങിയത് 1500 പതാകകളാണ് തയാറാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും മറ്റും ഓർഡർ ലഭിച്ചുകഴിഞ്ഞു. സ്കൂളുകളിലേക്കാവശ്യമായ പതാകകളുടെ എണ്ണം അധികൃതർ ഡി.ഡി.ഇ. ഓഫിസിൽ റിപ്പോർട്ട് ചെയ്യണം. വീടുകളിലേക്കുള്ളവ അയൽക്കൂട്ടങ്ങൾ വഴിയും സി.ഡി.എസ് വഴിയും എത്തിക്കാനുമാണ് തീരുമാനമെന്നറിയുന്നു. പോളിസ്റ്റർ മിക്സ് തുണിയിൽ തയാറാക്കുന്ന പതാകയ്ക്ക് 28 രൂപയാണ് വില. ഫോട്ടോ : ദേശീയ പതാകയുടെ നിർമാണം പുരോഗമിക്കുന്ന പന്തളം മുളമ്പുഴയിലെ നേച്ചർ ബാഗ്‌സ് ആൻഡ് ഫയൽസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
