Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:27 AM IST Updated On
date_range 10 Aug 2022 12:27 AM ISTവെള്ളാള മഹാസഭ സ്കൂൾ സംരക്ഷണസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: കേരള വെള്ളാള മഹാസഭ ജില്ലാസമിതി സ്കൂൾ സംരക്ഷണ സമിതിക്ക് രൂപംനൽകി. പ്രസിഡന്റ് ടി.എസ്. മോഹനൻപിള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.കെ. ഗോപാലകൃഷ്ണപിള്ള റിപ്പോർട്ടും ഡോ.കെ.ജി. ശശിധരൻപിള്ള വിശദീകരണവും നടത്തി. കെ.വി.എം.എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി വിനിൽ, കെ.സി. ഗണപതിപിള്ള, കെ.എസ്. മുരളീധരൻപിള്ള റാന്നി എന്നിവർ സംസാരിച്ചു. കെ.വി.എം.എസിന്റെ സ്കൂളായ വയ്യാറ്റുപുഴ വി.കെ.എൻ.എം വി.എച്ച്.എസ്.എസിൽ 2020ൽ കാലാവധി അവസാനിച്ച സംസ്ഥാന സമിതി നടത്തുന്ന അഴിമതിയും അനധികൃത നിയമനങ്ങളും നടത്തുന്നതിനെതിരെ യോഗം അപലപിച്ചു. കേരള വെള്ളാള മഹാസഭ റിസീവർ ഭരണത്തിലാണ്. ഭരണ സമിതി കാലാവധി അവസാനിച്ചവർ എടുക്കുന്ന തീരുമാനങ്ങൾ ജില്ല സമിതി അവഗണിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജില്ല ശക്തമായി പ്രതിഷേധിച്ചു. ഇതിനെതിരെയുള്ള പ്രതിരോധം തീർക്കുന്നതിന് സംസ്ഥാനവ്യാപകമായ പ്രക്ഷോഭം ഉയർത്താൻ തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story