Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:25 AM IST Updated On
date_range 10 Aug 2022 12:25 AM ISTഓമല്ലൂർ ആര്യഭാരതി സ്കൂളിൽ പൂർവ വിദ്യാർഥി സമ്മേളനം
text_fieldsbookmark_border
പത്തനംതിട്ട: ഓമല്ലൂർ ആര്യഭാരതി സ്കൂളിന്‍റെ നവതി ആഘോഷങ്ങൾക്ക് മുന്നോടിയായി 1932 മുതൽ ഇതുവരെ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ പൂർവ വിദ്യാർഥി സമ്മേളനം 13ന് ഉച്ചക്ക് 1. 30ന് നടക്കും. ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തും. ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പൂർവ വിദ്യാർഥിയും നാടൻപാട്ടുകാരനുമായ അഡ്വ. സുരേഷ് സോമയുടെ ബോഡുബറോ സംഗീതപരിപാടിയും നടക്കും. വാർത്തസമ്മേളനത്തിൽ പൂർവ വിദ്യാർഥി അസോസിയേഷൻ പ്രസിഡന്‍റ് പ്രധാനാധ്യാപകൻ ലിജു ജോർജ്, പൂർവ വിദ്യാർഥി സമിതി സെക്രട്ടറി രവീന്ദ്ര വർമ അംബാനിലയം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫാ. ഡാനിയേൽ ബഥേൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story