Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:25 AM IST Updated On
date_range 10 Aug 2022 12:25 AM ISTമരണംവരെ ഇനി മാജിക്കില്ല -ഗോപിനാഥ് മുതുകാട്
text_fieldsbookmark_border
കോന്നി: തന്‍റെ പത്താംവയസ്സിൽ തുടങ്ങി കഴിഞ്ഞ 45വർഷം നെഞ്ചിൽ കൊണ്ടുനടന്ന ഇഷ്ടകാമുകിയായ മാജിക്കിനോട് വിടപറഞ്ഞെന്നും ഇനി ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ കുടുംബത്തോടുമൊപ്പമായിരിക്കും മരണംവരെയുള്ള ജീവിതമെന്നും മജീഷ്യൻ ഗോപിനാഥ് മുതുകാട്. കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷം മുമ്പ് കാസർകോട് എൻഡോസൾഫാൻ ബാധിതരുമായി ഇടപെട്ടതോടെയാണ് ജീവിതത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവരോടൊപ്പം അവരുടെ ജീവിതത്തിന്‍റെ ഭാഗമാകാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പത്താംക്ലാസ്, പ്ലസ് ടു തലത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയും റാങ്ക് ജേതാക്കൾക്കുമുള്ള ആദരവായ കോന്നി മെറിറ്റ് ഫെസ്റ്റ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പ്രവാസി കൂട്ടായ്മ ലാപ്ടോപ് ചടങ്ങിൽവെച്ച് കൈമാറി. 400 കുട്ടികളെ ആദരിച്ചു. കൾച്ചറൽ ഫോറം ചെയർമാൻ ജില്ല പഞ്ചായത്ത് അഗം റോബിൻ പീറ്റർ അധ്യക്ഷതവഹിച്ചു. എസ്. സന്തോഷ്കുമാർ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, ജില്ല പഞ്ചായത്ത് അംഗം വി.ടി. അജോമോൻ, കൾച്ചറൽ ഫോറം കൺവീനർ ദീനാമ്മ റോയി, ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, ബിനു കെ.സാം, റാങ്ക് ജേതാവ് ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
