Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 6:38 PM GMT Updated On
date_range 9 Aug 2022 6:38 PM GMTചെറുമല വടക്കെ ചെറുക്കോണത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
പന്തളം: സുരേഷ് ഗോപി എം.പിയുടെ സഹായത്തോടെ നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച സുരേഷ്ഗോപി നിർവഹിക്കും. ബുധനാഴ്ച വൈകീട്ട് മൂന്നിന് ചെറുമല വടക്കെ ചെറുക്കോണത്താണ് ഉദ്ഘാടനം. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിക്കും. മുടിയൂർകോണം പ്ലാപ്പള്ളിൽ ദശമി സുന്ദർ എന്ന പെൺകുട്ടി കുടിവെള്ളത്തിനായി കേഴുന്ന കഥ ഫേസ്ബുക്കിൽ കുറിച്ചതിനെ തുടർന്ന് സുരേഷ് ഗോപി എം.പി നേരിട്ടെത്തി ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു. ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നതോടെ ദശമിയുടെ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. നഗരസഭയിലെ 33ാം വാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഒരു പൊതു കിണർ മാത്രമാണുള്ളത്. തങ്ങൾ അനുഭവിക്കുന്ന വറുതിയുടെ സങ്കടകഥ ദശമി സുന്ദർ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഫേസ്ബുക്കിൽ കുറിച്ചത്. ഇത് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. എം.പി ഫണ്ടിൽനിന്ന് ഇവിടെ പൈപ്പ് ലൈൻ വലിക്കാൻ വേണ്ടി അഞ്ചര ലക്ഷം രൂപ അനുവദിച്ചു. എസ്റ്റിമേറ്റ് എടുത്തെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ എം.പി ഫണ്ട് അസാധുവായി. പിന്നെയും പലതവണ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് സുരേഷ് ഗോപി എം.പിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ള ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിൽനിന്നാണ് തുക അനുവദിച്ചത്. മുമ്പ് ഒരുതവണ പന്തളത്ത് എത്തിയ സുരേഷ് ഗോപി ദശമിയുടെ പക്കൽ രണ്ടര ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. 33ാം വാർഡിലെ വടക്കേ ചെറുകോണം, മന്നത്ത് കോളനി ഭാഗത്തെ രൂക്ഷമായ കുടിവെള്ളം ക്ഷാമത്തിന് ഇതോടെ പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story