Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയാത്രക്കാരെ...

യാത്രക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ മുടക്കുന്നു

text_fields
bookmark_border
മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോയിൽ ബസുകൾ ട്രിപ്പുകൾ മുടക്കുന്നതുമൂലം യാത്രക്കാർ പെരുവഴിയിലാകുന്നു. ഡീസൽ ക്ഷാമം കാരണം വരുമാനം കുറവുള്ള ബസുകൾ ട്രിപ്പുകൾ മുടക്കുകയും പാതിവഴിയിൽ സർവിസ് അവസാനിപ്പിക്കുകയുമാണ്. കിലോമീറ്ററിന് 35 രൂപയിൽ കുറവ് കലക്​ഷൻ ലഭിക്കാത്ത എല്ലാ ബസും സർവിസ് തുടരേണ്ട എന്നാണ്​ ജീവനക്കാർക്ക് കൊടുത്തിരിക്കുന്ന നിർദേശം. ഇത്തരത്തിൽ ഏഴ് ബസാണ് തിങ്കളാഴ്ച ട്രിപ് മുടക്കി തിരിച്ചെത്തിയത്. ഈ തീരുമാനം മൂലം ദുരിതത്തിലായത് നൂറുകണക്കിന് യാത്രക്കാരാണ്. കെ.എസ്.ആർ.ടി.സിയിൽ പാസ് എടുത്തിട്ടുള്ള വിദ്യാർഥികളും മറ്റും യാത്രസൗകര്യമില്ലാതെ വലഞ്ഞു. ഇത് സ്വകാര്യ ബസ് ലോബി മുതലെടുക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന മല്ലപ്പള്ളി -കല്ലൂപ്പാറ റൂട്ടിലും ബസ് സർവിസ് മുടക്കുന്നത് യാത്രക്കാരെ വലക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story