Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:58 AM IST Updated On
date_range 9 Aug 2022 12:58 AM ISTകണ്ടൻപേരൂർ-ചെട്ടിയാർ മുക്ക് റോഡ് തകർന്നിട്ട് വർഷങ്ങൾ
text_fieldsbookmark_border
മല്ലപ്പള്ളി: കണ്ടൻപേരൂർ-ചെട്ടിയാർ മുക്ക് റോഡ് തകർന്നടിഞ്ഞ് കാൽനടപോലും ദുസ്സഹമായിട്ട് വർഷങ്ങൾ. അറ്റകുറ്റപ്പണിക്കായി ഒരുവർഷം മുമ്പ് ഇറക്കിയ മെറ്റൽ ഇപ്പോൾ അപകട ഭീഷണിയാണ്. റോഡിന്റെ മിക്ക ഭാഗങ്ങളിലും ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. തുടർച്ചയായി മഴ പെയ്യുന്നതിനാൽ വെള്ളക്കെട്ടുമാണ്. മെറ്റൽ ഇളകി കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും പതിവാണ്. നർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നാളുകളായി കാത്തിരിക്കുകയാണ് നാട്ടുകാർ. ഇതുവഴിയുള്ള ദുരിതയാത്രക്ക് പരിഹാരം കാണാൻ വർഷങ്ങളായി അധികാരികളുടെ കനിവും കാത്ത് കഴിയുകയാണ് പ്രദേശവാസികൾ. ഫോട്ടോ: കണ്ടൻപേരൂർ - ചെട്ടിയാർ മുക്ക് റോഡിൽ അറ്റകുറ്റപ്പണിക്കായി ഇറക്കിയ മെറ്റൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
