Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപണിതു: പൈപ്പ് പൊട്ടി ...

പണിതു: പൈപ്പ് പൊട്ടി റോഡ്​ തകർന്നു

text_fields
bookmark_border
പണിതു: പൈപ്പ് പൊട്ടി  റോഡ്​ തകർന്നു
cancel
അടൂർ: ബി.എം ആൻഡ്​ ബി.സി നിലവാരത്തിൽ നവീകരണം നടക്കുന്ന പ്ലാന്‍റേഷൻ മുക്ക്-തേപ്പുപാറ- നെടുമൺകാവ് പാത ജല അതോറിറ്റിയുടെ ജല വിതരണ പൈപ്പ് പൊട്ടി തകർന്നു. പ്ലാന്‍റേഷൻ ജങ്ഷന് സമീപം അടുത്തിടെ ടാറിങ് നടത്തിയ ഭാഗമാണ് തകർന്നത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും റോഡി‍ൻെറ അറ്റകുറ്റപ്പണി നടത്തിയതുമില്ല. ഇതുമൂലം കായംകുളം- പത്തനാപുരം സംസ്ഥാന പാതയിൽനിന്ന്​ വലിയ വാഹനങ്ങൾക്ക് ഈ പാതയിലേക്ക് തിരിയാൻ ബുദ്ധിമുട്ടാണ്. അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ഒരു ഏരിയ മുഴുവൻ ടാറിങ് ഇളക്കി വീണ്ടും നടത്തണം. ഇതുവഴിയുള്ള ഗതാഗതം നിരോധിക്കേണ്ടിയും വരും. കെ.ഐ.പി കനാലിന് കുറുകെ പുതിയ പാലം നിർമിക്കുന്ന പ്രവൃത്തിമാത്രമാണ് ബാക്കി നിൽക്കുന്നത്. പുതിയ പാലവും പാത ടാറിങ്ങുമുൾപ്പെടെ 20 കോടി രൂപ മുടക്കിയാണ് നിർമാണം. 8.1 കിലോമീറ്ററാണ് റോഡിനുള്ളത്. പാലം പണി ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. PTL ADR Road പ്ലാന്‍റേഷൻമുക്ക്-തേപ്പുപാറ-നെടുമൺ കാവ് റോഡ് പ്ലാന്‍റേഷൻമുക്കിന് സമീപം തകർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story