Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:55 AM IST Updated On
date_range 9 Aug 2022 12:56 AM ISTആരണ്യകം വനശ്രീ കഫേ ചോർന്നൊലിക്കുന്നു
text_fieldsbookmark_border
കോന്നി: തണ്ണിത്തോട് പേരുവാലി റോഡിൽ വനം വകുപ്പിൻെറ ലഘു ഭക്ഷണശാലയായ . ആദ്യ ഘട്ടത്തിൽ എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു നടത്തിയിരുന്നത്. പിന്നീട് ഇത് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിൽ. തിരക്കുള്ളപ്പോൾ പ്രതിദിനം പതിനായിരത്തിൽ അധികം രൂപ ഇവിടെ വരുമാനം ലഭിക്കാറുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് ആന നശിപ്പിച്ചതിനെ തുടർന്നാണ് ഒരു ഭാഗം നശിച്ചത്. പിന്നീട് പൂർണമായി അറ്റകുറ്റപ്പണികൾ നടത്തിയില്ല. ഇപ്പോൾ വനശ്രീ പ്രവർത്തിക്കുന്ന ഷെഡിൻെറ ഒരു ഭാഗത്ത് കൂടി വെള്ളം ഉള്ളിലേക്ക് ഇറങ്ങി ജീവനക്കാർക്ക് നിൽക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ആഹാരം കഴിക്കാൻ വരുന്ന ആളുകൾക്കും ഇരിപ്പിടങ്ങളിൽ ഇരിക്കാൻ സാധിക്കാത്തവിധം ചോർന്നൊലിക്കുന്നു. ചോർച്ച അധികം ആയപ്പോൾ മേൽക്കൂരയുടെ മുകളിൽ ടർപോളിൻ വലിച്ച് കെട്ടി സംരക്ഷിക്കാൻ നോക്കിയെങ്കിലും ഇതും ഫലം കണ്ടില്ല. മഴ വെള്ളം ഉള്ളിലേക്ക് ഇറങ്ങിയത് മൂലം ഇരിപ്പിടങ്ങൾ അടക്കം നനഞ്ഞ് നശിക്കുകയാണ്. തണ്ണിത്തോട് റോഡിൽ എലുമുള്ളുംപ്ലാക്കലിനും തണ്ണിത്തോട് മൂഴിക്കും ഇടയിൽ ഉള്ള ഏക ലഘു ഭക്ഷണ ശാലയും ഇതായതിനാൽ നിരവധി ആളുകൾ എത്തുന്നുണ്ട്. ഈറ ഇലകൾ ആയിരുന്നു ഇതിൻെറ മേൽക്കൂര മേയാൻ ഉപയോഗിക്കുന്നത്. ഇതിന് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
