Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതപാൽ പണിമുടക്കിന്...

തപാൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ പ്രകടനം

text_fields
bookmark_border
പത്തനംതിട്ട: തപാൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ തപാൽ ഓഫിസുകളിലേക്ക് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി തപാൽ മേഖല സ്വകാര്യവത്​കരണ ഭാഗമായി 'ഡാക്മിത്ര' പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ തപാൽ സർവിസി‍ൻെറ ഭാഗമായ എല്ലാ സേവനങ്ങളും ഡാക് മിത്രക്ക്​ നൽകും. ഇതിനകംതന്നെ പാർസൽ സ്പീഡ് പോസ്റ്റ് ബുക്കിങ്ങിനുള്ള ലൈസൻസ് കോമൺ സർവിസ് സെന്‍ററുകൾക്ക് നൽകിയിട്ടുണ്ട്. സ്വകാര്യവത്​കരണത്തിനെതിരെ 10ന് ജീവനക്കാർ ദേശവ്യാപകമായി പണിമുടക്കുകയാണ്. പത്തനംതിട്ട ഹെഡ് പോസ്റ്റ്​ ഓഫിസിനു മുന്നിൽ എന്‍.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എസ്. സുമ, എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ഡി. സുഗതൻ, എസ്​. ലക്ഷ്മിദേവി, എൽ. അഞ്ജു, പി.ബി. മധു, കെ. ഹരികൃഷ്ണൻ, വി. ഷാജു, ആര്‍. രാധാകൃഷ്ണപിള്ള, എസ്. ശ്രീകുമാർ, പി.എൻ. അജി എന്നിവർ സംസാരിച്ചു. PTL 10 NGO പത്തനംതിട്ട ഹെഡ് പോസ്റ്റ്​ ഓഫിസിനു മുന്നിൽ എന്‍.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഐക്യദാർഢ്യ പ്രകടനം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story