Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:31 AM IST Updated On
date_range 9 Aug 2022 12:31 AM ISTവെറ്ററിനറി ആംബുലൻസ് വാഗ്ദാനം ആവർത്തനമെന്ന് കോൺഗ്രസ്
text_fieldsbookmark_border
അടൂർ: സംസ്ഥാന മന്ത്രിമാർ ഓരോ ദിവസവും വാഗ്ദാനങ്ങൾ തന്ന് ജനങ്ങളെ പറ്റിക്കുകയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷിബു ചിറക്കരോട്ട് ആരോപിച്ചു. അടൂർ നഗരസഭയുടെ പറക്കോട് വെറ്ററിനറി ഉപകേന്ദ്രത്തിൻെറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത മന്ത്രി ജെ. ചിഞ്ചുറാണി നൽകിയ പ്രഖ്യാപനമാണ് ആധുനിക വെറ്ററിനറി ആംബുലൻസ് സജ്ജമാക്കും എന്നത്. ഒന്നാം പിണറായി സർക്കാറിൻെറ കാലത്ത് അടൂർ ഡിസ്പെൻസറി വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തി അന്നത്തെ മന്ത്രിയാണ് ഇത് ആദ്യം പറഞ്ഞത്. അടൂരിലെ ജനപ്രതിനിധി തെരഞ്ഞെടുപ്പ് സമയം പറഞ്ഞിരുന്നത് ഇതിന്റെ പ്രവർത്തനം അടൂരിൽ ആരംഭിച്ചു എന്നാണ്. എന്നാൽ, നാളിതുവരെ ഇങ്ങനെ ഒരു വാഹനം അടൂരിലെ ഒരു ക്ഷീരകർഷകൻെറയും വീട്ടിൽ എത്തിയതായി അറിയില്ലെന്നും ഷിബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story