Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ വെറ്ററിനറി...

അടൂർ വെറ്ററിനറി പോളിക്ലിനിക്കിൽ ആവശ്യത്തിന് ജീവനക്കാരില്ല

text_fields
bookmark_border
അടൂർ: വെറ്ററിനറി പോളിക്ലിനിക്കിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതുമൂലം പ്രവർത്തനം താളംതെറ്റുന്നു. രണ്ട്​ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറുടെയും അറ്റൻഡറുടെയും പാർട്ട് ടൈം സ്വീപ്പറി‍ൻെറയും കുറവ് പരിഹരിച്ചില്ല. നിലവിലുള്ള ജീവനക്കാരിൽ ആരെങ്കിലും അവധിയെടുത്താൽ പകരം സബ് സെന്‍ററുകളിൽനിന്ന് ജീവനക്കാരെ ഇവിടേക്ക് നിയോഗിക്കേണ്ട സ്ഥിതിയാണ്​. ഇത് സബ് സെന്‍ററുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആനന്ദപ്പള്ളി ഉപകേന്ദ്രത്തിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറെ താൽക്കാലികമായി നിയോഗിച്ചിട്ടുണ്ട്. ഇതിനാൽ ഉപകേന്ദ്രത്തിലും ആളില്ലാത്ത സ്ഥിതിയാണ്. പോളിക്ലിനിക്കിൽ ഒരു പാർട്ട്​ടൈം സ്വീപ്പർ മാത്രമാണ് ഉള്ളത്. അതിനാൽ ഉച്ചക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനത്തിന് ഇത് തടസ്സമാകുന്നു. താൽക്കാലികമായി ഒരു വെറ്ററിനറി സർജനെയാണ് രാത്രി ഇവിടെ നിയോഗിച്ചിരിക്കുന്നത്. സ്ഥിര നിയമനമില്ലാത്തതിനാൽ ഡോക്ടർക്കു പകരം മറ്റൊരാൾ ഇല്ലാത്ത സ്ഥിതിയാണ്. കൊട്ടിഗ്​ഘോഷിച്ച് ഉദ്ഘാടനം നടത്തിയ പോളിക്ലിനിക് വേണ്ടത്ര ഉപകാരപ്രദമാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ആംബുലൻസ് സംവിധാനം ഏർപ്പെടുത്തി വീട്ടുപടിക്കൽ ചികിത്സ ലഭ്യമാക്കുമെന്ന ജനപ്രതിനിധികളുടെയും മന്ത്രിയുടെയും പ്രഖ്യാപനവും വർഷങ്ങളായിട്ടും നാപ്പായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story