Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഐരവൺ പാലം നവംബറിൽ...

ഐരവൺ പാലം നവംബറിൽ ടെൻഡർ ചെയ്യും -എം.എൽ.എ

text_fields
bookmark_border
ഐരവൺ പാലം നവംബറിൽ ടെൻഡർ ചെയ്യും -എം.എൽ.എ
cancel
കോന്നി: ഐരവൺ-അരുവാപ്പുലം കരകളെ ബന്ധിപ്പിക്കുന്ന ഐരവൺ പാലം നവംബറിൽ ടെൻഡർ ചെയ്യുമെന്ന് കെ.യു. ജനീഷ്​കുമാർ എം.എൽ.എ. അരുവാപ്പുലം പഞ്ചായത്ത് ഓഫിസിൽ ചേർന്ന പൊതുമരാമത്ത് പാലം വിഭാഗം, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 പേരുടെ ഭൂമിയാണ് പാലത്തിനായി ഏറ്റെടുക്കേണ്ടത്. പാലത്തിന്റെ രൂപരേഖ മൂന്ന് ആഴ്ചയിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിസൈൻ പൂർത്തീകരിച്ച് ടെൻഡർ നടപടിക്രമങ്ങൾ നവംബറിൽ പൂർത്തീകരിക്കും. 12.5 കോടിയാണ് നിർമാണത്തിനായി അനുവദിച്ചത്. ആലപ്പുഴ പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് നിർമാണച്ചുമതല. പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയിൽനിന്നുള്ളവർക്ക് മെയിൻ റോഡിൽ എത്താതെതന്നെ കോന്നി മെഡിക്കൽ കോളജിലും ജില്ല ആസ്ഥാനത്തും വേഗത്തിൽ എത്താൻ കഴിയും. യോഗത്തിൽ എം.എൽ.എയോടൊപ്പം അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ്​ രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്‍റ്​ മണിയമ്മ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, ദേവകുമാർ, പഞ്ചായത്ത് അംഗങ്ങളായ ജോജു വർഗീസ്, വി.കെ. രഘു, ഷീബ, സിന്ധു, ശ്രീകുമാർ, ശ്രീലത, വി. ശ്രീകുമാർ, ബിന്ദു, അമ്പിളി, മിനി ഇടിക്കുള, സുഭാഷ്, ജോയ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story