Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജല മലിനീകരണം...

ജല മലിനീകരണം കുറക്കുന്ന വിദ്യയുമായി അടൂർ എസ്.എൻ.ഐ.ടി വിദ്യാര്‍ഥികള്‍

text_fields
bookmark_border
ജല മലിനീകരണം കുറക്കുന്ന വിദ്യയുമായി അടൂർ എസ്.എൻ.ഐ.ടി വിദ്യാര്‍ഥികള്‍
cancel
അടൂർ: ജല മലിനീകരണം തടയാൻ ഉപയോഗിക്കുന്ന സാ​ങ്കേതികവിദ്യയുമായി അടൂര്‍ എസ്.എൻ.ഐ.ടി എൻജിനീയറിങ് കോളജിലെ ഇലക്​ട്രിക്കൽ ആൻഡ് ഇലക്​ട്രോണിക്സ് വിദ്യാര്‍ഥികള്‍. 'ഐ.ഒ.ടി ബേസ്ഡ് സോളാർ ലേക്‌ പൂൾ ക്ലീനർ ഡ്രോൺ' പേരിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. മുഴുവനായും സോളാർ എനർജി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ജലോപരിതലത്തിലെ മാലിന്യ അവശിഷ്ടങ്ങൾ നീക്കുകയും ജലാശയത്തിൽനിന്ന് സുരക്ഷിതമായി സംസ്കരിക്കുകയും ചെയ്യുന്നതാണ് ഉപകരണം. ഇത് ജലമലിനീകരണവും ജലജീവികളുടെ മരണവും കുറക്കും. ജലസ്രോതസ്സുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന അധ്വാനവും സമയവും കുറക്കുക എന്നതാണ് ഉപയോഗം. ജലസ്രോതസ്സുകളുടെ ഉപരിതലത്തിൽ ഒഴുകുമ്പോൾ പൊങ്ങിക്കിടക്കുന്ന മാലിന്യം ശേഖരിക്കുന്ന ഒരു വയർ മെഷ് ഉൾക്കൊള്ളുന്ന സംവിധാനമാണിത്. ബോട്ടിൽ ടർബിഡിറ്റി സെൻസറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് ജലാശയത്തിലെ മലിനീകരണത്തിന്റെ തോത് മാപ്പ് ചെയ്യാനും കണ്ടെത്താനും സഹായിക്കുന്നു. സ്മാർട്ട്​ഫോണി‍ൻെറ സഹായത്തോടെ ഉപകരണത്തി‍ൻെറ ഉപയോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. വിദ്യാർഥികളായ ചാൾസ് യോഹന്നാൻ, എം. ഫാത്തിമ, ഹെലൻ സൂസൻ ഐസക് എന്നിവർ ചേർന്നാണ് പ്രോജക്ട്​ വികസിപ്പിച്ചത്. വകുപ്പ് മേധാവിയും പ്രോജക്ട്​ കോഓഡിനേറ്ററുമായ അസോ. പ്രഫ. ലക്ഷ്മി ആര്‍. നായർ, പ്രോജക്ട്​ ഗൈഡും അസി.​ പ്രഫസറുമായ അശ്വതി മറിയം മോഹൻ എന്നിവരാണ്​ മേൽനോട്ടം വഹിച്ചത്​. PTL ADR SNIT ജല മലിനീകരണം കുറക്കുന്ന വിദ്യ വികസിപ്പിച്ചെടുത്ത അടൂർ എസ്.എൻ.ഐ.ടി വിദ്യാര്‍ഥികള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story