Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:09 AM IST Updated On
date_range 9 Aug 2022 12:09 AM ISTആരോഗ്യ വകുപ്പ് സമ്പൂർണ പരാജയം -കെ.ജി.എം.ഒ.എ
text_fieldsbookmark_border
തിരുവല്ല: ഡോക്ടർമാരെ അപകീർത്തിപ്പെടുത്തുന്ന വസ്തുതവിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെയും ആരോഗ്യമന്ത്രി വീണ ജോർജിൻെറ നടപടികൾക്കെതിരെയും കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ കരിദിനം ആചരിച്ചു. ഒഴിവുകളിൽ നിയമനങ്ങൾ നടത്താതെയും മരുന്നുകൾ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്ന ആരോഗ്യ വകുപ്പ് സമ്പൂർണ പരാജയമാണെന്ന് കരിദിനാചരണം ഉദ്ഘാടനം ചെയ്ത ഐ.എം.എ ജില്ല പ്രസിഡന്‍റ് ഡോ. സി.ആർ. രാധാകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫിന് തുടർഭരണം കിട്ടിയത് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കഴിവുകൊണ്ടാണെങ്കിൽ ഈ സർക്കാറിലെ ഏറ്റവും വലിയ പരാജയമാകുകയാണ് ഈ ആരോഗ്യമന്ത്രി. മാധ്യമശ്രദ്ധ ആകർഷിക്കാനാണ് ഇത്തരം പ്രഹസനമായ പരിശോധനകളെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്‍റ് ഡോ. ബാലചന്ദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. മാത്യു മാരേറ്റ്, ഭാരവാഹികളായ ഡോ. ദീപ മോഹൻ, ഡോ. ജ്യോതീന്ദ്രൻ, ഡോ. പ്രവീൺ, ഡോ. ജീവൻ, ഡോ. അജയമോഹൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
