Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓട്ടോ ടാക്സി ആൻഡ്​...

ഓട്ടോ ടാക്സി ആൻഡ്​ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ ഏരിയ സമ്മേളനം

text_fields
bookmark_border
ഓട്ടോ ടാക്സി ആൻഡ്​ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ ഏരിയ സമ്മേളനം
cancel
പത്തനംതിട്ട: ഓട്ടോ ടാക്സി ആൻഡ്​ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ഏരിയ സമ്മേളനം നടന്നു. കെ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ ഓമല്ലൂരിൽ നടന്ന സമ്മേളനം യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എം.എൽ.എയുമായ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. മറ്റു സംഘടനകളിൽനിന്ന് സി.ഐ.ടി.യുവിലേക്ക് വന്ന തൊഴിലാളികളെ സ്വീകരിക്കുന്ന ചടങ്ങ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. യൂനിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ്ബാബു മുതിർന്ന തൊഴിലാളികളെ ആദരിച്ചു. മെംബർഷിപ് കാർഡ് വിതരണവും നടത്തി. സ്വാഗതസംഘം ചെയർമാൻ കെ. ബാലകൃഷ്ണൻ നായർ, യൂനിയൻ ഏരിയ സെക്രട്ടറി ഇ.കെ. ബേബി, യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എം.വി. സഞ്ചു, സി.ഐ.ടി.യു കമ്മിറ്റി അംഗം കെ.ആർ. ബൈജു, സക്കീർ അലങ്കാരത്ത്, എൻ. സജികുമാർ, പി.ജി. പ്രസാദ്, ജെ. ഇന്ദിരാദേവി, കെ. ബാലകൃഷ്ണൻ നായർ, അഡ്വ.അബ്ദുൽ മനാഫ്, കെ.വൈ. ബേബി, എൻ. സുദർശനൻ, പ്രിയ അജയൻ, ബിജു രാഘവൻ, പി.ജി. പാപ്പച്ചൻ, കെ.വി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഏരിയ പ്രസിഡന്റ് കെ. അനിൽകുമാർ, ജനറൽ സെക്രട്ടറി ഇ.കെ. ബേബി, ട്രഷറർ കെ.വൈ. ബേബി എന്നിവരടങ്ങുന്ന 46 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഫോട്ടോ ക്യാപ്ഷൻ : രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story