Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏഴംകുളം വില്ലേജ്...

ഏഴംകുളം വില്ലേജ് ഓഫിസിന് മുന്നിൽ സമരം

text_fields
bookmark_border
ഏഴംകുളം വില്ലേജ് ഓഫിസിന് മുന്നിൽ സമരം
cancel
അടൂർ: ഏഴംകുളം വില്ലേജ് പരിധിയിലെ താമസക്കാരും കെ.ഐ.പി-റവന്യൂ മിച്ചഭൂമിയിൽ വർഷങ്ങളായി വീടീവെച്ച് താമസിച്ചുവരുന്നവർക്ക് പട്ടയം നൽകുക, വർഷങ്ങളായി നിലത്തിൽ വീടുവെച്ച് താമസിക്കുന്നവരുടെ ഭൂമി കരഭൂമിയാക്കി നൽകുക, ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഉദ്ദ്യോഗസ്ഥതല പ്രത്യേക സമിതിയെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു ഏഴംകുളം, ഏഴംകുളം തെക്ക് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട കുടുംബങ്ങളെ പങ്കെടുപ്പിച്ച് സമരം നടത്തി. കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏഴംകുളം തെക്ക് മേഖല സെക്രട്ടറി ലിജി ഷാജി അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി എസ്.സി. ബോസ്, ജില്ല കമ്മിറ്റി അംഗങ്ങളായ വിജു രാധാകൃഷ്ണൻ, സുരേഷ്, ഷൈജ ഓമനക്കുട്ടൻ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.ആർ. കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ നായർ, മേഖല വൈസ് പ്രസിഡന്റുമാരായ പി. സുരേഷ്, രജിത ജയ്സൺ, രാജശേഖരൻ നായർ, ഡെയ്സി, ആർ. മോഹനൻ, ജയ്സൺ, സുകുമാരിയമ്മ, വൽസല എന്നിവർ സംസാരിച്ചു. യൂനിയൻ തയാറാക്കിയ നിവേദനം സമരത്തിന് ശേഷം ജില്ല സെക്രട്ടറി വില്ലേജ് ഓഫിസർക്ക് കൈമാറി. PTL ADR KSKTU കെ.എസ്.കെ.ടി.യു സമരം ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story