Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ അനുമോദിച്ചു

text_fields
bookmark_border
പത്തനംതിട്ട: കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ലുകളിൽനിന്ന്​ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. താലൂക്ക് പ്രസിഡന്റ് ഇസ്മായിൽ അഹമ്മദ് മൽബറി അധ്യക്ഷതവഹിച്ചു. മെറിറ്റ് ഈവനിങ്​ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. എവറസ്റ്റ് കയറി ഇന്ത്യൻ പതാക ഉയർത്തിയ ഷേഖ്​ ഹസൻ ഖാനെ പത്തനംതിട്ട ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് സാലിഹ് മൗലവി, അബ്ദുൽ സമീഹ് മൗലവി, കെ. ജാസിം കുട്ടി, സിന്ധു അനിൽ, പറമ്പിൽ സുബൈർ, അബ്ദുൽ കരീം തെക്കേത്ത്, എൻ.എ. നൈസാം, അഫ്സൽ ആനപ്പാറ, മുഹമ്മദ് ഇസ്മയിൽ, അഡ്വ. ഷബീർ അഹമ്മദ്, ബിസ്മില്ലഖാൻ, കെ.പി. നൗഷാദ്, മുഹമ്മദ് ഇബ്രാഹീം, ബാസിത് താക്കർ, ഷാനവാസ് പെരിങ്ങമ്മല, മുഹമ്മദ് ഹംസ ഭവൻസ്, അലിഫ് ഖാൻ, ഹനീഫ കുലശേഖരപതി, ബിജു മുസ്തഫ, മുഹമ്മദ് സാലി പാലശ്ശേരി എന്നിവർ സംസാരിച്ചു. Phot.. കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന മെറിറ്റ് ഈവനിങ്​ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story