Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:41 AM IST Updated On
date_range 8 Aug 2022 12:41 AM IST'പണിയായി' റോഡിന്‍റെ വശങ്ങളിലെ ഉയർന്ന ടാറിങ്
text_fieldsbookmark_border
കോന്നി: റോഡിന്‍റെ വശങ്ങളിലെ ഉയർന്ന ടാറിങ് അപകട ഭീഷണി ഉയർത്തുന്നു. കല്ലേലി കൊക്കാതോട് റോഡിലാണ് ടാറിങ് അപകടക്കെണിയാകുന്നത്. ഈ റോഡിന് വീതി കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കുമ്പോൾ ടാറിങ്ങിന്‍റെ തിട്ടിയിൽനിന്ന് ടയർ തെറ്റിമാറി അപകടം സംഭവിക്കുന്നതിന് സാധ്യതയുണ്ട്. സർവിസ് നടത്തുന്ന ബസുകളും ജീപ്പുകളും അടക്കം നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടാൽ സമീപത്തെ വനത്തിലേക്കാകും മറിയുക. ഇവിടെ പലയിടത്തും ക്രാഷ് ബാരിയറുകളുമില്ല. റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ രാത്രിയിൽ ഇതുവഴി വരുന്ന വാഹനങ്ങൾ വലിയ അപകട ഭീഷണി നേരിടുന്നുണ്ട്. കല്ലേലി, കൊക്കാതോട് പ്രദേശത്തെ നിരവധി സ്ഥലങ്ങളിലേക്ക് പോകുന്ന ജനങ്ങൾ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. Add on kuzhi pakage
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
