Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:37 AM IST Updated On
date_range 8 Aug 2022 12:37 AM ISTചെയർപേഴ്സന്റെ വെളിപ്പെടുത്തൽ: അന്വേഷണം വേണമെന്ന് കോൺഗ്രസ്
text_fieldsbookmark_border
പന്തളം: നഗരസഭയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മൊബൈൽ ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ മൊബൈൽ പിടിച്ചെടുത്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പൊലീസ് തയാറാകണമെന്ന് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചെയർപേഴ്സന്‍റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നഗരസഭ ചെയർപേഴ്സന്റെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ പന്തളം ജങ്ഷനിൽ ജനപ്രതിനിധികൾ ഉപവസിക്കും. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടി സംഘടിപ്പിക്കും. 12ന് നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലും വാഹന പ്രചാരണജാഥ നടത്തും. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജി. രഘുനാഥ്, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് എ. നൗഷാദ് റാവുത്തർ, മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡന്‍റ് എ. ഷാജഹാൻ, കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, ജോൺ തുണ്ടിൽ, മഞ്ജു വിശ്വനാഥ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. add file
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story