Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളിയിൽ സർവിസ്...

മല്ലപ്പള്ളിയിൽ സർവിസ് നാമമാത്രം

text_fields
bookmark_border
മല്ലപ്പള്ളി: കടുത്ത ഡീസൽക്ഷാമം മൂലം കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോയിൽ ഞായറാഴ്ച നടത്തിയത് നാമമാത്ര സർവിസ്. 26 ഷെഡ്യൂൾ ഉണ്ടായിരുന്ന ഡിപ്പോയിൽ ഞായറാഴ്ച സർവിസ് നടത്തിയത് മൂന്ന് ബസുകൾ മാത്രമാണ്. രണ്ട് ഫാസ്റ്റ് ദീർഘദൂര സർവിസുകളും ഒരു ഓർഡിനറിയും. തിരുവല്ല-മല്ലപ്പള്ളി-ചുങ്കപ്പാറ, കോട്ടയം-കോഴഞ്ചേരി സർവിസുകളും പൂർണമായും ഒഴിവാക്കി. ഡിപ്പോയിൽ പമ്പ് ഇല്ലാത്തതിനാൽ തിരുവല്ല, കോട്ടയം എന്നിവിടങ്ങളിൽനിന്നാണ് ബസുകളിൽ ഡീസൽ നിറക്കുന്നത്. സ്വകാര്യ പമ്പിൽനിന്ന്​ ഡീസൽ അടിച്ചാണ് ഞായറാഴ്ച ഒരു ബസ് സർവിസിന് അയച്ചത്. മൂന്ന് ബസുകളിലെ കലക്​ഷൻ ലഭിച്ചത് എടുത്ത് സ്വകാര്യ പമ്പിൽനിന്ന്​ ഡീസൽ അടിച്ചാൽ മാത്രമേ വരും ദിവസങ്ങളിൽ കൂടുതൽ സർവിസുകൾ നടത്താനാകൂ എന്ന അവസ്ഥയാണിവിടെ. കലക്​ഷൻ കുറവായാൽ സർവിസുകൾ പൂർണമായും മുടങ്ങുന്ന സ്ഥിതിയാണ് നിലവിൽ. തിരുവല്ല, കോട്ടയം ഡിപ്പോകളിൽനിന്ന്​ ആവശ്യത്തിന് ഡീസൽ ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച ഉച്ചയോടെ സർവിസ് പൂർണമായും നിലക്കുമെന്നാണ് അറിയുന്നത്. ഡീസൽക്ഷാമം രൂക്ഷമായി തുടർന്നാൽ വരും ദിവസങ്ങളിൽ മല്ലപ്പള്ളി ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിലാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story