Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകച്ചവട സ്ഥാപനങ്ങൾ...

കച്ചവട സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
പത്തനംതിട്ട: പഴയ ബസ്​സ്റ്റാൻഡിലെ . കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. ഇവിടെ പ്രവർത്തിക്കുന്ന ജെം ടെയിലേഴ്സ്, ഗുരുവായൂർ പർപ്പടക സ്റ്റോർ, ആദം ട്രേഡിങ്​ തുടങ്ങിയ സ്ഥാപനങ്ങളിലെ പൂട്ട് കുത്തിത്തുറന്നായിരുന്നു കവർച്ച. തയ്​ക്കാൻ സൂക്ഷിച്ചിരുന്ന തുണികളും പർപ്പടക കടയിൽനിന്ന്​ 5000 രൂപയും മോഷ്ടിച്ചു. ആദം ട്രേഡിങ്​ അടിച്ചുതകർത്ത് താഴ് പൊട്ടിച്ച നിലയിലാണ്. കടകൾ അടച്ചുപോയി കഴിഞ്ഞാൽ സ്ഥാപനങ്ങൾക്ക് ഒരു സുരക്ഷിതത്വവും ലഭിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു. പൊലീസ് രാത്രി പട്രോളിങ്​ ശക്തിപ്പെടുത്തിയും സി.സി ടി.വി കാമറ സ്ഥാപിച്ചും കേടായ തെരുവുവിളക്കുകൾ മാറ്റിയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂനിറ്റ് ആവശ്യപ്പെട്ടു. യൂനിറ്റ് വൈസ് പ്രസിഡന്റ് ഹസീബ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ ഉദ്​ഘാടനം ചെയ്തു. ജില്ല ജോയന്റ് സെക്രട്ടറി ഗീവർഗീസ് പാപ്പി, ജില്ല ട്രഷറർ ജയപ്രകാശ്, യൂനിറ്റ് സെക്രട്ടറി ബാബു മേപ്രത്ത്, ഷിബു ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story