Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:02 AM IST Updated On
date_range 7 Aug 2022 1:02 AM ISTവിവാഹവാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകുകയും ചെയ്തശേഷം പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയിൽ പീടികയിൽ വീട്ടിൽ നിന്നും കൊറ്റനാട് തീയടിക്കൽ കുരിശുമുട്ടം രാമൻ കല്ലിൽ വീട്ടിൽ താമസിക്കുന്ന ആകാശ് എന്ന വിഷ്ണു പ്രകാശാണ് (22) കോയിപ്രം പൊലീസിന്റെ പിടിയിലായത്. 2019 ഏപ്രിൽ മുതൽ കഴിഞ്ഞമാസം 10 വരെ കാലയളവിലാണ് പീഡനം നടന്നത്. പെരുമ്പെട്ടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. വെച്ചൂച്ചിറ ചാത്തൻ തറയിൽനിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. PTL49 vishnu prakash accused വിഷ്ണു പ്രകാശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story