Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പത്തനംതിട്ട: പതിനാറുകാരിയെ വീട്ടിൽനിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച്​ ലൈംഗികമായി പലതവണ പീഡിപ്പിച്ച കേസിൽ പ്രതിയെ കോയിപ്രം പൊലീസ്​ പടികൂടി. തിരുവനന്തപുരം പുളിമാത്ത് കൊടുവഴന്നൂർ ചേനവിളനിന്നും ചിറ്റാർ സീതത്തോട് മുണ്ടൻപാറ ഗുരുനാഥൻമണ്ണിൽ താമസിക്കുന്ന സനിൽ സുരേഷാണ്​ (22) പിടിയിലായത്. വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടിൽനിന്നും സുഹൃത്തിനെ കാണാനെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടിയെ, യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് എസ്.ഐ താഹാകുഞ്ഞിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. വനിത പൊലീസ് വീട്ടിലെത്തി കുട്ടിയെ സ്റ്റേഷനിൽ എത്തിച്ച്​ ശിശു സൗഹൃദകേന്ദ്രത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സനിൽ തട്ടിക്കൊണ്ടുപോയി പലപ്രാവശ്യം പീഡിപ്പിച്ച കാര്യം വെളിപ്പെട്ടത്. ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്ന് വെള്ളിയാഴ്ച വൈകീട്ട് ഇയാളെ പിടികൂടുകയായിരുന്നു. വിശദ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. പ്രതി, സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം രണ്ടുവർഷമായി വാട്സ്​ആപ്പ് വഴിയും മറ്റും ബന്ധം തുടരുകയായിരുന്നു. വീട്ടിൽനിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇയാൾ തിരുവല്ല എസ്.സി സ്കൂളിന് സമീപമുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയാണുണ്ടായത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, എസ്.ഐമാരായ അനൂപ്, താഹാകുഞ്ഞ്, എ.എസ്.ഐമാരായ വിനോദ്, സുധീഷ്, സി.പി.ഒമാരായ പരശുറാം, ജോബിൻ ജോൺ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. PTL48 sanil suresh സനിൽ സുരേഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story