Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവള്ളം മറിഞ്ഞ്​...

വള്ളം മറിഞ്ഞ്​ കാണാതായി

text_fields
bookmark_border
പത്തനംതിട്ട: എഴിക്കാട് പട്ടികജാതി കോളനിക്ക് സമീപം നീർവിളാകം പുഞ്ചയിൽ വള്ളംമറിഞ്ഞ്​ ഒരാളെ കാണാതായി. എഴിക്കാട് ബ്ലോക്ക് നമ്പർ 15ൽ വിശ്വനാഥൻ ആചാരിയെയാണ് (65) കാണാതായത്. ശനിയാഴ്ച വൈകീട്ട്​ 3.30നാണ് സംഭവം. മറ്റ് രണ്ടുപേരുമൊത്ത് നീർവിളാകം പുഞ്ചയിലേക്ക്​ പോകുമ്പോൾ ഇവർ കയറിയ ചെറുവള്ളം മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബ്ലോക്ക് 14ൽ പൊന്നൻ, നീർവിളാകം മലമോടിയിൽ പ്രസാദ് എന്നിവർ നീന്തി രക്ഷപ്പെട്ടു. കുറിച്ചിമുട്ടം എഴിക്കാട്ടിൽ ഇരുചക്ര വാഹന വർക്​ഷോപ് നടത്തുന്നയാളാണ് വിശ്വനാഥൻ ആചാരി. വെള്ളപ്പൊക്കത്തെ തുടർന്ന് പല കുടുംബങ്ങളും ഇവിടെ ബന്ധുവീടുകളിൽ അഭയം തേടിയിരുന്നു. പൊന്നൻ, നീർവിളാകം മലമോടിയിലെ ബന്ധുവീട്ടിലേക്കാണ് മാറിയത്. അവിടെനിന്ന്​ ശനിയാഴ്ച ഉച്ചക്ക് സുഹൃത്ത് പ്രസാദിനൊപ്പം പുഞ്ചയിലൂടെ ചെറുവള്ളത്തിൽ എഴിക്കാട്ട് എത്തിയിരുന്നു. ഭക്ഷണം കഴിഞ്ഞ് തിരിച്ച് മലമോടിയിലേക്കുപോകാൻ വള്ളത്തിൽ കയറുന്നതിനിടെ വിശ്വനാഥനും വള്ളത്തിൽകയറി. ചെറിയ വള്ളമായതിനാൽ രണ്ടിലധികംപേർ കയറുന്നത്​ പൊന്നൻ എതിർത്തെങ്കിലും വിശ്വനാഥന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. പാടത്ത് എത്തിയതോടെ കാറ്റിലും ഓളത്തിലും നിലതെറ്റി വള്ളംമറിഞ്ഞു. മൂവരും വെള്ളത്തിൽവീണു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിശ്വനാഥൻ താണുപോയി. ഒടുവിൽ മറ്റു രണ്ടുപേരും നീന്തി കരയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ ആറന്മുളയിൽനിന്ന്​ ഇൻസ്​പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ പൊലീസും ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്‌സ് സംഘവും എത്തി സ്‌കൂബ ബോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വിശ്വനാഥൻ ഇപ്പോൾ ചെങ്ങന്നൂർ പെണ്ണുക്കരയിലാണ് താമസം. ഭാര്യ: സരസ്വതി. മക്കൾ: സരിത, സവിത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story