Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപകട മേഖലയായി...

അപകട മേഖലയായി വെണ്ണിക്കുളം - പുറമറ്റം - ഇരവിപേരൂർ റോഡ്

text_fields
bookmark_border
മല്ലപ്പള്ളി: പുറമറ്റം - വെണ്ണിക്കുളം റോഡ് അപകട മേഖലയാകുന്നു. കഴിഞ്ഞ ദിവസം കല്ലുപാലത്തിന് സമീപം പിതാവിന്റെയും രണ്ട് മക്കളുടെയും മരണംകൂടി നടന്നതോടെ റോഡിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്​. ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റ് ഉണ്ടെങ്കിലും പ്രവർത്തിക്കുന്നത് വല്ലപ്പോഴുമാണ്. അധികൃതർ നന്നാക്കുന്നുണ്ടെങ്കിലും രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും തകരാറിലാകുന്ന സ്ഥിതിയാണ്. നിരവധി കൊടുംവളവുകൾ നിറഞ്ഞ റോഡായതിനാൽ അപകടങ്ങളും പതിവാണ്​. റോഡ് മെച്ചപ്പെടുത്തിയെങ്കിലും കൊടും വളവുകൾ അതേപടി നിലനിർത്തി. ഇവിടെ വാഹന സുരക്ഷാസംവിധാനങ്ങളും സ്ഥാപിച്ചിട്ടില്ല. ക്രഷറുകളിൽനിന്ന്​ വരുന്ന ടിപ്പർ ലോറികളും മറ്റ് വാഹനങ്ങളും ഇതുവഴി നിയന്ത്രണമില്ലാതെ കടന്നുപോകുന്നതിനാൽ റോഡിൽ നല്ല തിരക്കുമാണ്. അപകടം നടക്കുമ്പോൾ സുരക്ഷാസംവിധാനങ്ങളെക്കുറിച്ചും മറ്റും ആലോചിക്കുന്ന അധികൃതർ പിന്നീട് അത് മറക്കുകയാണ് പതിവെന്നാണ് നാട്ടുകാരുടെ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story