Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:40 AM IST Updated On
date_range 5 Aug 2022 12:40 AM ISTമുടിയൂർക്കോണത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
text_fieldsbookmark_border
പന്തളം: മഴ കനത്തതോടെ പന്തളം മുടിയൂർക്കോണത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ മുതൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ പന്തളത്തെ താഴ്ന്ന പ്രദേശമായ മുടിയൂർക്കോണം, നാഥനടി കളത്തിലെ എട്ടോളം കുടുംബങ്ങളെ സമീപത്തെ എം.ടി എൽ.പി സ്കൂളിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ അടൂർ തഹസിൽദാർ ജി.കെ. പ്രദീപിന്‍റെ നേതൃത്വത്തിൽ റവന്യൂ സംഘം സന്ദർശിച്ച് ക്യാമ്പ് ആരംഭിക്കാൻ നിർദേശം നൽകുകയായിരുന്നു. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിച്ചാൽ പന്തളത്തെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലാകും. അച്ചൻകോവിലാറ്റിൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിന് സമീപം മുള, മരം, പ്ലാസ്റ്റിക്, കുപ്പികൾ തുടങ്ങിയവ അടിഞ്ഞു കൂടിക്കിടക്കുന്നത് സമീപത്തെ പാലത്തിന്‍റെ ബലക്ഷയത്തിനു കാരണമാകുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ഫോട്ടോ : അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ. പന്തളം മഹാദേവക്ഷേത്രത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story