Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെയർപേഴ്സന്‍റെ രാജി;...

ചെയർപേഴ്സന്‍റെ രാജി; പന്തളം നഗരസഭക്ക്​ മുന്നിൽ പ്രക്ഷോഭവുമായി സി.പി.എം

text_fields
bookmark_border
ചെയർപേഴ്സന്‍റെ രാജി; പന്തളം നഗരസഭക്ക്​ മുന്നിൽ പ്രക്ഷോഭവുമായി സി.പി.എം
cancel
പന്തളം: പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് നഗരസഭ കവാടത്തിന്​ മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നടക്കുന്ന സമരം സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും. ചെയർപേഴ്സൻ രാജിവെക്കും വരെ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും അഴിമതിക്കും സാമ്പത്തികലാഭത്തിനും വേണ്ടിയാണ് ബി.ജെ.പി കൗൺസിലർമാർ പരസ്പരം പോരാടുന്നതെന്നും സി.പി.എം നേതാക്കൾ വാർത്തസ​മ്മേളനത്തിൽ പറഞ്ഞു. മറ്റ്​ കക്ഷികളുമായി ചേർന്ന് ബി.ജെ.പിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ ആലോചിക്കുന്നില്ലെന്നും ജ്യോതികുമാർ പറഞ്ഞു. സി.പി.എമ്മിലേക്ക് ആരെയും അടർത്തിയെടുക്കില്ല. അത് പാർട്ടി നയം അല്ലെന്നും ബി.ജെ.പിയോട് മടുത്തു വരുന്നവരെ സ്വീകരിക്കുമെന്നും ജ്യോതികുമാർ പറഞ്ഞു. നഗരസഭ പാർലമെന്‍ററി പാർട്ടി ലീഡർ ലസിത നായർ, സി.പി.എം നേതാക്കളായ കെ.പി. ചന്ദ്രശേഖരക്കുറുപ്പ്, ഇ.ഫസൽ, എസ്.കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story