Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:00 AM IST Updated On
date_range 4 Aug 2022 1:00 AM ISTസമഗ്രശിക്ഷ കേരളയുടെ റെസിഡൻഷ്യൽ ഹോസ്റ്റലിൽ കുട്ടികൾ തിരക്കിലാണ്
text_fieldsbookmark_border
റാന്നി: റെഡ് അലർട്ടാണ്, സ്കൂൾ അവധിയാണ് എങ്കിലും റാന്നി ബി.ആർ.സിയുടെ പെരുനാട് റെസിഡൻഷ്യൽ ഹോസ്റ്റലിലെ കുട്ടികൾ തിരക്കിലാണ്. അവധിയുടെ വിരസതമാറ്റാൻ പ്രവർത്തനങ്ങളുമായി ബി.ആർ.സി അംഗങ്ങൾ കുട്ടികൾക്കൊപ്പമുണ്ട്. ലോകയുദ്ധങ്ങളുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിക്കാൻ സഹായകമായ രീതിയിൽ ഹിരോഷിമ ദിനാചരണം നടത്താനാണ് കുട്ടികൾ ഒരുങ്ങുന്നത്. പരിപാടി ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ഹോസ്റ്റൽ ഗവേണിങ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് അംഗവുമായ ടി.ആർ. രാജം അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ. സലാം, ഫാ. മത്തായി ഒ.ഐ.സി, വാർഡൻ ബിബിൻ മോൻ എന്നിവർ സംസാരിച്ചു. സംസ്ഥാന റിസോഴ്സ് ഗ്രൂപ് അംഗം എഫ്. അജിനി കുട്ടികൾക്ക് ക്ലാസ് നയിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾ സഡാക്കോ കൊക്കിനെ നിർമിച്ചു. പോസ്റ്റർ നിർമാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ ഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ വരും ദിവസങ്ങളിൽ നടത്തും. പരിപാടികൾ ഹിരോഷിമ ദിനമായ ആഗസ്റ്റ് ആറിന് അവസാനിക്കും. സി.ആർ.സി.സിമാരായ എസ്. ദീപ്തി, ആര്യ സുരേന്ദ്രൻ, എസ്. ദിവ്യ, സൈജു സക്കറിയ, ട്യൂട്ടർ ആഷ്‌ലിമോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വനമേഖലയിലെയും ഒപ്പം വീട്ടിൽ പഠനസാഹചര്യം ഇല്ലാത്തവരുമായ കുട്ടികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. Ptl rni_3 brc ഫോട്ടോ: സമഗ്രശിക്ഷ കേരളം റാന്നി ബി.ആർ.സിയുടെ റെസിഡൻഷ്യൽ ഹോസ്റ്റലിലെ യുദ്ധവിരുദ്ധ അക്കാദമിക പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
