Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്.ടി പ്ലസ് പദ്ധതിയിൽ...

എസ്.ടി പ്ലസ് പദ്ധതിയിൽ കൂടുതൽ കുടുംബങ്ങളെ ഉൾപ്പെടുത്തും

text_fields
bookmark_border
എസ്.ടി പ്ലസ് പദ്ധതിയിൽ കൂടുതൽ കുടുംബങ്ങളെ ഉൾപ്പെടുത്തും
cancel
റാന്നി: പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എസ്.ടി കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ അധികമായി നൽകുന്ന എസ്.ടി പ്ലസ് പദ്ധതിയിൽ കൂടുതൽ കുടുംബങ്ങളെ പങ്കാളികളാക്കാനും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനും തീരുമാനം. നീരേറ്റുകാവ് എസ്.ടി കോളനിയിൽ നടത്തിയ ഗ്രാമസഭ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ ഉദ്​ഘാടനം ചെയ്തു. എം.സി. വർഗീസ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദീകരണം അസി. സെക്രട്ടറി കെ. പ്രദീപ് നിർവഹിച്ചു. വാർഡ് അംഗം ഷൈനി പി. മാത്യു, നാറാണംമൂഴി പഞ്ചായത്ത് അംഗം ആനിയമ്മ അച്ചൻകുഞ്ഞ്, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ മനോജ് ജോർജ്, മനു മോഹൻ, മണിമോൻ, എസ്.സി പ്രമോട്ടർ സുഭിക്ഷ എന്നിവർ സംസാരിച്ചു. Ptl rni_1 st ഫോട്ടോ: നീരേറ്റുകാവ് എസ്.ടി കോളനിയിൽ നടന്ന ഗ്രാമസഭ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story