Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:55 AM IST Updated On
date_range 4 Aug 2022 12:55 AM ISTഅപ്പർകുട്ടനാട് പ്രളയത്തിൽ; കൂടുതൽ ക്യാമ്പുകൾ തുറന്നു
text_fieldsbookmark_border
തിരുവല്ല: താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക കെടുതികൾ തുടരുന്നു. മഴ കുറഞ്ഞെങ്കിലും മലവെള്ളപ്പാച്ചിൽ ശക്തമാണ്. പമ്പ, മണിമല നദികൾ കരകവിഞ്ഞതോടെ പടിഞ്ഞാറൻ മേഖലകളിൽ ബുധനാഴ്ചയും ജലനിരപ്പ് ഉയർന്നു. അതിശക്തമായ മഴ ഒഴിഞ്ഞതാണ് അൽപമെങ്കിലും ആശ്വാസമായത്. കിഴക്കൻ മേഖലകളിലും മഴ കുറഞ്ഞതിനാൽ കലക്കവെള്ളം തെളിഞ്ഞു തുടങ്ങി. മഴ കുറഞ്ഞെങ്കിലും ജില്ലയിലും സമീപ ജില്ലകളിലും വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ താലൂക്കിൽ ബുധനാഴ്ച കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 25 ക്യാമ്പുകളിലായി 160 കുടുംബങ്ങളിലെ 534 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങും തിരുവല്ല: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ കാവുംഭാഗം, മാലി, പെരുംപാലം, മണിപ്പുഴ, ഉണ്ടപ്ലാവ്, ചൂന്താര, കെയ്‌റോസ്, പൊടിയാടി എസ്.എൻ.ഡി.പി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story