Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:52 AM IST Updated On
date_range 4 Aug 2022 12:52 AM ISTനെഞ്ചിടിപ്പോടെ പൊന്തനാംകുഴി നിവാസികൾ
text_fieldsbookmark_border
ഭീതി വിട്ടൊഴിയാതെ പൊന്തനാംകുഴി പ്രദേശവാസികൾ കോന്നി: കോന്നിയിൽ മഴ ശക്തമായതോടെ ഭീതിയിലാണ് പഞ്ചായത്തിലെ പൊന്തനാംകുഴി ഐ.എച്ച്.ഡി.പി കോളനിവാസികൾ. 2019 ഒക്ടോബർ 21നാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പഞ്ചായത്തിലെ 15, 16 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ കോന്നി ഉപതെരഞ്ഞെടുപ്പ് ദിവസം നടന്ന മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് ജിയോളജി വകുപ്പും കലക്ടറും അടങ്ങുന്ന സംഘം സന്ദർശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തി. എന്നാൽ, പിന്നീട് പുതിയ ജനപ്രതിനിധിയും പഞ്ചായത്ത് ഭരണസമിതിയും അധികാരത്തിൽ എത്തിയതിനുശേഷവും ഇവരുടെ ജീവിതസാഹചര്യത്തിൽ മാറ്റമുണ്ടായില്ല. ഇവർക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്തുന്നതിനും വീടുവെക്കുന്നതിനും സർക്കാർ പണം അനുവദിച്ചിരുന്നെങ്കിലും ഇത് പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി. 32 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് എങ്ങനെ വേണമെന്ന് ആലോചിക്കാൻ എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ റവന്യൂ, പഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ചിരുന്നു. ഇവർക്ക് കേരളത്തിൽ മറ്റൊരിടത്തും ഭൂമിയില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയാൽ കോളനിവാസികൾക്ക് വസ്തു വാങ്ങുന്നതിനുള്ള പണം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, കോന്നിയിൽ മഴ ശക്തമാകുമ്പോൾ വീണ്ടും പൊന്തനാംകുഴി നിവാസികളുടെ മനസ്സിൽ ഭീതി നിഴലിക്കുകയാണ്. 32 കുടുംബങ്ങൾ അധിവസിക്കുന്ന കോളനിയിൽ കുത്തനെയുള്ള ഭൂമിയായതിനാൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യതയും വർധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story