Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:39 AM IST Updated On
date_range 4 Aug 2022 12:39 AM ISTവെറ്ററിനറി ആംബുലൻസ് വാഗ്ദാനം ആവർത്തനം -കോൺഗ്രസ്
text_fieldsbookmark_border
വെറ്ററിനറി ആംബുലൻസ് വാഗ്ദാനം ആവർത്തനം -കോൺഗ്രസ് അടൂർ: സംസ്ഥാന മന്ത്രിമാർ ഓരോ ദിവസവും വാഗ്ദാനങ്ങൾ തന്ന് അടൂരിലെ ജനങ്ങളെ പറ്റിക്കുകയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷിബു ചിറക്കരോട്ട് ആരോപിച്ചു. നഗരസഭയുടെ പറക്കോട് വെറ്ററിനറി ഉപകേന്ദ്രത്തിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത മന്ത്രി ജെ. ചിഞ്ചുറാണി നൽകിയ പ്രഖ്യാപനമാണ് ആധുനിക വെറ്ററിനറി ആംബുലൻസ് സജ്ജമാക്കും എന്നത്. ക്ഷീരകർഷകർ ഡോക്ടർമാരെ വിളിച്ചാൽ വേഗം ഈ ആംബുലൻസ് എത്തി വേണ്ട ചികിത്സ നൽകും എന്നാണ് മന്ത്രി ആവർത്തിച്ചു പറഞ്ഞത്. ആംബുലൻസിൽ ഡോക്ടർ, ഡ്രൈവർ കം അറ്റന്‍റർ, പോർട്ടബിൾ എക്സറെ യൂനിറ്റ്, സ്കാനിങ് യന്ത്രം തുടങ്ങി എല്ലാ സംവിധാനവും ഉണ്ടാകും എന്നാണ് മുമ്പ് പറഞ്ഞിരുന്നത്. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് അടൂർ ഡിസ്പെൻസറി വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തി അന്നത്തെ മന്ത്രിയാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. അടൂരിലെ ജനപ്രതിനിധി തെരഞ്ഞെടുപ്പ് സമയം പറഞ്ഞിരുന്നത് ഇതിന്‍റെ പ്രവർത്തനം അടൂരിൽ ആരംഭിച്ചു എന്നാണ്. എന്നാൽ, നാളിതുവരെ ഇങ്ങനെ ഒരു വാഹനം അടൂരിലെ ഒരു ക്ഷീരകർഷകന്‍റെയും വീട്ടിൽ എത്തിയതായി അറിയില്ലെന്നും ഷിബു ചിറക്കരോട്ട് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story