Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:10 AM IST Updated On
date_range 3 Aug 2022 12:10 AM ISTവെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ജനപ്രതിനിധികൾ പരിശോധിച്ചു
text_fieldsbookmark_border
പന്തളം: പന്തളം മേഖലകളിലെ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് നദികളിലും മറ്റും ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മുൻകാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിലായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ സന്ദർശനം. കടയ്ക്കാട് വടക്ക്, തുമ്പമൺ, കടയ്ക്കാട്, പന്തളം മഹാദേവർ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചത്. ആറിനോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത നിർദേശം പാലിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ നിർദേശിച്ചു. പന്തളത്ത് മുടിയൂർകോണം, കടയ്ക്കാട് എന്നിവിടങ്ങളിലെ ഗവ. എൽ.പി സ്കൂളുകളിൽ ക്യാമ്പുകൾ ആരംഭിച്ചു. ആവശ്യമെങ്കിൽ കൂടുതൽ മുൻകരുതൽ എടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണിയ സഖറിയ, വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗം തോമസ് വർഗീസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, പന്തളം നഗരസഭ കൗൺസിലർമാരായ കെ.ആർ. രവി, കെ.ആർ. വിജയകുമാർ, അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള, തഹസിൽദാർ പ്രദീപ്, പന്തളം വില്ലേജ് ഓഫിസർ സിജി എം. തങ്കച്ചൻ, കുരമ്പാല വില്ലേജ് ഓഫിസർ ആനന്ദകുമാർ, തുമ്പമൺ വില്ലേജ് ഓഫിസർ വി. സിന്ധു എന്നിവരും ഉണ്ടായിരുന്നു. ഫോട്ടോ: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രളയ സാധ്യത പ്രദേശങ്ങൾ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
