Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോസ്​വേകൾ മുങ്ങി;...

കോസ്​വേകൾ മുങ്ങി; ഒറ്റപ്പെട്ട്​ വനമേഖലയിലെ കുടുംബങ്ങൾ

text_fields
bookmark_border
കോസ്​വേകൾ മുങ്ങി; ഒറ്റപ്പെട്ട്​ വനമേഖലയിലെ കുടുംബങ്ങൾ
cancel
റാന്നി: കിഴക്കൻ മേഖലയിൽ രണ്ടു ദിവസമായി പെയ്യുന്ന മഴ കനത്തതോടെ പമ്പാനദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. നദിയിൽ നിർമിച്ച അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, മുക്കം കോസ്​വേകൾ മൂടി വെള്ളമൊഴുകുന്നതിനാൽ മറുകരയിലേക്ക് കടക്കാനാവാതെ ആളുകൾ വലയുകയാണ്. അറയാഞ്ഞിലിമൺ കോസ്​വേ രണ്ടു ദിവസമായി വെള്ളത്തിനടിയിലായതു മൂലം മറുകരയിലെ നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കുരുമ്പൻമൂഴിയിലെയും സ്ഥിതി ഇതുതന്നെയാണ്. ആദിവാസികളടക്കം നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. ശക്തമായ മഴ പെയ്തതും തോടുകൾ കരകവിഞ്ഞതോടെയും പമ്പയിൽ ജലനിരപ്പ് ഉയർന്നിരുന്നു. മണ്ണും ചളിയും അടിഞ്ഞ്​ പെരുന്തേനരുവി വൈദ്യുതി പദ്ധതിയുടെ തടയണയുടെ ആഴം കുറഞ്ഞതിനാല്‍ കനത്ത മഴയിൽ പെട്ടെന്നു നിറയുന്നതിനാൽ തൊട്ടുമുകളിലുള്ള കുരുമ്പൻമൂഴി കോസ്​വേയിൽ വെള്ളം കയറുന്നത് വേഗമാണ്. തടയണ നിറഞ്ഞതോടെ വൈദ്യുതി വകുപ്പ് ഷട്ടറുകൾ തുറന്ന് വെള്ളം താഴേക്ക്‌ ഒഴുക്കിക്കളയുന്നുണ്ടെങ്കിലും കോസ്​വേയിൽ നിന്ന് വെള്ളമിറങ്ങാൻ സമയമെടുക്കും. പെരുന്തേനരുവി തടയണയിൽനിന്ന് തോടുവഴി വെള്ളം കുരുമ്പൻമൂഴിയിലെ ജനവാസ മേഖലയിലേക്ക് കയറുമെന്നതിനാൽ ഇവിടത്തെ താമസക്കാർ ഭീതിയിലാണ്. മുൻ വർഷം തീരമേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായിരുന്നു. മുക്കം കോസ്​വേയും സമാന അവസ്ഥയിലാണ്. എന്നാല്‍, ഇവിടെ ഇരുകരയിലും എത്തിച്ചേരാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉള്ളതിനാല്‍ പ്രശ്നം രൂക്ഷമല്ല. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിത്തുടങ്ങി. ഉപാസന കടവില്‍ കഴിഞ്ഞ ദിവസം രാത്രി വെള്ളം കയറി. ഉപാസന കടവിനു സമീപം വാടകക്ക്​ താമസിക്കുന്ന കുടുംബങ്ങളോട് മാറാൻ ആവശ്യപ്പെട്ടു. ഇവരെ മാറ്റി പാർപ്പിക്കാൻ അധികൃതർ ക്രമീകരണം ഒരുക്കുന്നുണ്ട്. മഴ റാന്നിയിലും പരിസരപ്രദേശങ്ങളിലും രാത്രി വൈകിയും തുടരുകയാണ്. Ptl rni _1 flood ഫോട്ടോ: പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ റാന്നിയിൽനിന്നുള്ള ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story