Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആരോഗ്യമുള്ള തലമുറയെ...

ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ അണിചേരണം -ഡെപ്യൂട്ടി സ്പീക്കർ

text_fields
bookmark_border
ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ അണിചേരണം -ഡെപ്യൂട്ടി സ്പീക്കർ
cancel
അടൂർ: ആരോഗ്യമുള്ള നല്ല തലമുറയെ വാർത്തെടുക്കാൻ സമൂഹം ഒറ്റക്കെട്ടായി അണിചേരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 'പോഷകബാല്യം പദ്ധതിയുടെ' ഏഴംകുളം പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവും ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കി ആറ് സേവനങ്ങളാണ് അംഗൻവാടി വഴി നല്‍കുന്നത്. സുസ്ഥിര വികസനലക്ഷ്യം കൈവരിക്കാൻ ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും രണ്ട് ദിവസം പാലും നല്‍കും. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.എസ്. ആശ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. തുളസീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അഡ്വ. ആർ. ജയൻ, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. എ. താജുദ്ദീൻ, ബീന ജോർജ്, രാധാമണി ഹരികുമാർ, പഞ്ചായത്ത് അംഗങ്ങളായ ബാബു ജോൺ, രജിത ജെയ്സൺ, ശാന്തി കെ. കുട്ടൻ, പി. സുരേഷ്, വിനോദ് തുണ്ടത്തിൽ, ബേബി ലീന, എസ്. ഷീജ, പറക്കോട് ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫിസർ എസ്. റാണി, ഐ.സി.ഡി.എസ്​ സൂപ്പർവൈസർ ആർ. രജിത തുടങ്ങിയവർ സംസാരിച്ചു. PTL ADR chitayam പോഷകബാല്യം പദ്ധതിയുടെ ഏഴംകുളം പഞ്ചായത്തുതല ഉദ്ഘാടനം അംഗൻവാടി കുട്ടിക്ക് പാൽ നൽകി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story