Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:37 AM IST Updated On
date_range 27 Jun 2022 5:37 AM ISTനികുതിയില്ലാതെ റബര്‍ പാല്‍ ഇറക്കുമതി ആപത്ത് –സി.പി.ഐ
text_fieldsbookmark_border
റാന്നി: നികുതി ഇല്ലാതെയുള്ള റബര്‍ പാല്‍ ഇറക്കുമതി നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഇത് ആഭ്യന്തര റബര്‍ ഉൽപാദനത്തിന് തിരിച്ചടിയാകും. നിലവില്‍ 70 ശതമാനം നികുതിയാണ് റബര്‍ പാലിന് ചുമത്തുന്നത്. ഇത് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റാന്നി മണ്ഡലത്തിലെ മലയോര മേഖലകളിലെ കര്‍ഷകരെ ഈ നീക്കം സാമ്പത്തിക പ്രതിസന്ധിയിലാക്കും. പാര്‍ട്ടി എഴുമറ്റൂര്‍, റാന്നി എന്ന് രണ്ടു കമ്മിറ്റിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ.ആര്‍. ചന്ദ്രമോഹന്‍, ജില്ല സെക്രട്ടറി എ.പി. ജയന്‍ എന്നിവര്‍ സംസാരിച്ചു. റാന്നി മണ്ഡലം സെക്രട്ടറിയായി ടി.ജെ. ബാബുരാജ്, എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറിയായി കെ. സതീശ് എന്നിവരെ തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story