Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമനസ്സിലെ മാലിന്യം...

മനസ്സിലെ മാലിന്യം നീക്കുമ്പോൾ ശാന്തിയും സമാധാനവും ഉണ്ടാവും -സ്വാമി ദയാനന്ദസരസ്വതി

text_fields
bookmark_border
മനസ്സിലെ മാലിന്യം നീക്കുമ്പോൾ ശാന്തിയും സമാധാനവും ഉണ്ടാവും -സ്വാമി ദയാനന്ദസരസ്വതി
cancel
റാന്നി: മനുഷ്യമനസ്സിലെ മാലിന്യം നീക്കുമ്പോൾ ശാന്തിയും സമാധാനവും ഉണ്ടാവുമെന്ന്​ സ്വാമി ദയാനന്ദസരസ്വതി. തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്തിന്‍റെ 77ാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കൾക്കുവേണ്ടി നമ്മൾ സമ്പാദിച്ചുകൊടുക്കേണ്ടത് അറിവും അവബോധവുമാണ്​. നല്ല മനുഷ്യരായി സമൂഹത്തിൽ ജീവിക്കാൻ പഠിപ്പിക്കണം. കർമത്തിലൂടെ വ്യക്തികളെ പാകപ്പെടുത്തി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് പ്രസിഡന്‍റ്​ പി.എൻ. നീലകണ്ഠൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൃദ്യ എസ്. വിജയൻ പരിഷത്തിന്റെ ഉപഹാരം സ്വാമിയിൽനിന്ന്​ ഏറ്റുവാങ്ങി. ശ്രീനി ശാസ്താംകോവിൽ, ജഗദമ്മ രാജൻ, ടി.എസ്. സോമൻ, പി.ജി. പ്രസാദ്, ടി.സി. കുട്ടപ്പൻ നായർ, എ.എൻ. ബാലൻ, രാജേഷ് അനമാഠം, ഭദ്രൻ കല്ലയ്ക്കൽ ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. ptl rni_1 tr ഫോട്ടോ: തിരുവിതാംകൂർ ഹിന്ദുധർമ പരിഷന്‍റെ 77ാമത് വാർഷിക പൊതുയോഗം സ്വാമി ദയാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story